താളിയോല ശേഖരങ്ങളുടെ കാഴ്ചകൾക്കായി ഉള്ള പ്രത്യേക മ്യൂസിയം തിരുവനന്തപുരത്ത് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും
തിരുവനന്തപുരം: താളിയോല ശേഖരങ്ങളുടെ കാഴ്ചകൾക്കായി ഉള്ള പ്രത്യേക മ്യൂസിയം തിരുവനന്തപുരത്ത് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും. ലോകത്തെ തന്നെ ഏറ്റവും വിശാലമായ താളിയോല ശേഖരമാണ് സർക്കാർ സജ്ജീകരിച്ചിരിക്കുന്നതെന്ന് മന്ത്രി അഹ്മദ് ദേവർകോവിൽ പറഞ്ഞു.സംസ്ഥാന സർക്കാർ വർഷങ്ങളായി സൂക്ഷിച്ച് വന്ന താളിയോലകളാണ് പൊതുജന പ്രദർശനത്തിനായി ഒരുക്കുന്നത്. പ്രാചീന ലിപികളായ വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ, പഴയ തമിഴ് എന്നിവയിലുള്ള താളിയോല ശേഖരം ചരിത്രാന്വേഷികൾക്ക് മികച്ച അനുഭവമാകും.മൂന്ന് കോടി രൂപ ചെലവഴിച്ച് തിരുവിതാംകൂറിന്റെ പഴയ ജയിൽ കെട്ടിടമായ സെൻട്രൽ ആർക്കൈവ്സിലാണ് 8 ഗ്യാലറികളുള്ള മ്യൂസിയത്തിന്റെ നിർമാണം പൂർത്തീകരിച്ചത്.