ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന ‘എന്ന മുദ്രാവാക്യവുമായി DYFI സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങല തീർത്തു
തിരുവനന്തപുരം :’ഇനിയും സഹിക്കണോഈ കേന്ദ്ര അവഗണന ‘എന്ന മുദ്രാവാക്യവുമായി DYFI സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങല തീർത്തു.റെയില്‍വേ യാത്രാദുരിതം, കേന്ദ്രത്തിന്റെ നിയമന നിരോധനം, സംസ്ഥാനത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധം എന്നിവയില്‍ പ്രതിഷേധിച്ചാണ് മനുഷ്യചങ്ങല തീർക്കുക.കർഷകരും തൊഴിലാളികളും വിദ്യാർഥികളും അധ്യാപകരും തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവരും പത്ത് ലക്ഷത്തിലധികം യുവജനങ്ങളോടൊപ്പം അണിനിരക്കുമെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞു.വൈകിട്ട് 4. 30 മണിയോടെ ട്രയല്‍ ചങ്ങല തീർത്ത ശേഷം അഞ്ചിന് മനുഷ്യചങ്ങല തീർത്ത് പ്രതിജ്ഞയെടുത്തു. തുടർന്ന് പ്രധാനകേന്ദ്രങ്ങളില്‍ പൊതുസമ്മേളനവും സംഘടിപ്പിക്കും. അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം കാസർഗോഡ് ആദ്യ കണ്ണിയാകും. ഡിവൈഎഫ്‌ഐയുടെ ആദ്യ പ്രസിഡന്റ് ഇ പി ജയരാജൻ രാജ്‌ഭവനു മുന്നില്‍ അവസാന കണ്ണിയാകും.രാജ്‌ഭവനു മുന്നില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കാസർകോട് റെയില്‍വേ സ്‌റ്റേഷൻ പരിസരത്ത് മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി കെ ശ്രീമതിയും ഉദ്‌ഘാടനം ചെയ്യും. സി പി എം നേതാക്കളായ എസ് രാമചന്ദ്രൻപിള്ള, എം എ ബേബി, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടി ഹിമഗ്‌നരാജ് ഭട്ടാചാര്യ, സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് വി.വസീഫ് തുടങ്ങിയവർ പങ്കെടുത്തു.