ഇന്ത്യയിലെ എക്കാലത്തേയും മികച്ച താരമായി ഷാരൂഖ് ഖാന്‍

Spread the love

ഇന്ത്യയിലെ എക്കാലത്തേയും മികച്ച താരമായി ഷാരൂഖ് ഖാന്‍. എംപയര്‍ മാഗസ് തിരഞ്ഞെടുത്ത എക്കാലത്തേയും മികച്ച 50 താരങ്ങളില്‍ ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് ഷാരൂഖ് ഖാന്‍ മാത്രം. ലോകസിനിമയിലെ പ്രമുഖര്‍ക്കൊപ്പമാണ് ഷാരൂഖ് ഖാനും പട്ടികയില്‍ ഇടംനേടിയത്. കഴിഞ്ഞ നാല്‍പ്പത് വര്‍ഷങ്ങളിലേറെയായി ഇന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയമായ പങ്കാണ് അദ്ദേഹം വഹിച്ചിരിക്കുന്നത്. ഏതൊരു ഇന്ത്യന്‍ സിനിമ ആരാധകന്റേയും മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിട്ടുള്ള പേരാണ് ഷാരൂഖ് ഖാന്‍.നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ അഭിനയത്തിലേയ്ക്ക് തിരിച്ചെത്തുകയാണ്. പഠാന്‍ എന്ന ചിത്രം റിലീസ് തീയതി വരെ പ്രഖ്യാപിക്കുമ്പോള്‍ ഷാരൂഖാന്റെ തിരിച്ചുവരവല്ല ആഘോഷിക്കപ്പെടുന്നത്. ചിത്രത്തെക്കുറിച്ച് വ്യാപകമായ ബോയ്‌ക്കോട്ട് ആഹ്വാനങ്ങളാണ് പ്രചരിക്കപ്പെടുന്നത്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പഠാനില്‍ ഷാരൂഖിനൊപ്പം വേഷമിടുന്നത് ദീപിക പദുകോണാണ്. ചിത്രത്തിന്റേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പാട്ടില്‍ നായികയുടെ അടിവസ്ത്രത്തെ ചുറ്റിപ്പറ്റി തുടങ്ങിയ വിവാദമാണ് ഇപ്പോള്‍ ബോയിക്കോട്ട് ആഹ്വാനങ്ങളില്‍ വരെ എത്തിനില്‍ക്കുന്നത്.2023 ജനുവരി 25-ന് റിലീസ് പ്രഖ്യാപിച്ച ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെയേ പ്രേക്ഷകരിലേയ്ക്ക് എത്തുക. ഇതിന് പിന്നാലെ ഷാരൂഖ് നായകനാകുന്ന ജവാനാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. 2018-ല്‍ ആണ് താരം ഏറ്റവും ഒടുവില്‍ വെള്ളിത്തിരയില്‍ എത്തിയത്. ബോളീവുഡ് സിനിമ പ്രതിസന്ധി നേരിയുന്ന ഈ സാഹചര്യത്തിലും പഠാന്‍ പോലെയുള്ള ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ക്ക് തടയിടുന്നത് ഇന്‍ഡസ്ട്രിയെതന്നെ ആകെമൊത്തം ബാധിക്കും. വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പിന്നാലെയാണ് ഷാരൂഖ് ഖാന്‍ വീണ്ടും അഭിനയ മികവുകൊണ്ട് ലോകശ്രദ്ധ നേടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *