വന്ദേഭാരത് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്തെത്തും
തിരുവനന്തപുരം: വന്ദേഭാരത് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്തെത്തും. മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് രാവിലെ കൊച്ചിയിൽ നിന്നാണ് മോദി തലസ്ഥാനത്തേക്ക് യാത്ര തിരിക്കുക. രാവിലെ കൊച്ചിയിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. തിരുവനന്തപുരത്തെയും കൊച്ചയിലെയും ഗതാഗത നിയന്ത്രണം വിശദമായി അറിയാം.ശംഖുംമുഖം ഡൊമസ്റ്റിക് എയർപോർട്ട്, ആൾസെയിൻസ്, ചാക്ക, പേട്ട, പാറ്റുർ, ആശാൻ സ്‍ക്വയർ, പഞ്ചാപുര, ആർബിഐ, ബേക്കറി ജങ്‌ഷൻ, പനവിള, മോഡൽ സ്കൂൾ ജങ്‌ഷൻ, അരിസ്റ്റോ ജങ്‌ഷൻ, തമ്പാനൂർ വരെയുള്ള റോഡിലും ബേക്കറി ജങ്‌ഷൻ, വാൻറോസ്, ജേക്കബ്സ്, സെൻട്രൽ സ്റ്റേഡിയം വരെയുള്ള റോഡിൽ രാവിലെ ഏഴുമുതൽ പകൽ രണ്ടുവരെ ഗതാഗത നിയന്ത്രണമുണ്ടാകും. ഈ റോഡുകൾക്ക് ഇരുവശങ്ങളിലും വാഹന പാർക്കിംഗ് പാടില്ല. ഇവിടെ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും.