തലസ്ഥാനനഗരിയിൽ സ്ത്രീകൾക്കുനേരെയുള്ള അതിക്രമം തുടർക്കഥയാകുന്നു

Spread the love

തിരുവനന്തപുരം: തലസ്ഥാനനഗരിയിൽ സ്ത്രീകൾക്കുനേരെയുള്ള അതിക്രമം തുടർക്കഥയാകുന്നു. പട്ടാപ്പകൽ യുവതിയെ കടന്നുപിടിച്ച 27കാരൻ അറസ്റ്റിലായി. അമ്മയ്ക്കൊപ്പം വസ്ത്രം വാങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിലെത്തിയ പ്രതി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. തമിഴ്നാട് സ്വദേശി 27 വയസുള്ള ഷിഹാബുദ്ദീനാണ് പിടിയിലായത്.കഴിഞ്ഞ തിങ്കളാഴ്ച അട്ടക്കുളങ്ങരയിൽ വച്ചാണ് ഇയാൾ യുവതിയെ കടന്നുപിടിച്ചത്. അമ്മയ്ക്കൊപ്പം വസ്ത്രം വാങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിലെത്തിയ പ്രതി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. സ്വർണപ്പണിക്കാരനായ പ്രതിയെ ചാലയിലെ താമസസ്ഥലത്തുനിന്നാണ് നിന്നാണ് പിടികൂടിയത്.ഫോര്ട്ട് പൊലീസാണ് ഷിഹാബുദ്ദീനെ കസ്റ്റഡിയിലെടുത്തത്. അതിക്രമത്തിന് ഇരയായ കൊല്ലം പുനലൂർ സ്വദേശിയായ യുവതി പ്രതിയെ തിരിച്ചറിഞ്ഞു.തന്ത്രപരമായാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പൊലീസിനെ കണ്ട് ഓടിരക്ഷപെടാൻ ശ്രമിച്ചെങ്കിലും ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *