ഇൻഡോർ സ്ഥാനാർത്ഥി അക്ഷയ് കാന്തി ബാംബ് നാമനിർദ്ദേശ പത്രിക പിൻവലിച്ചു
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിൻ്റെ ഇൻഡോർ സ്ഥാനാർത്ഥി അക്ഷയ് കാന്തി ബാംബ് തിങ്കളാഴ്ച നാമനിർദ്ദേശ പത്രിക പിൻവലിച്ചു.മധ്യപ്രദേശ് മന്ത്രിയും ബിജെപി നേതാവുമായ കൈലാഷ് വിജയവർഗിയ ബാംബിൻ്റെ ചിത്രം പോസ്റ്റ് ചെയ്യുകയും ‘പാർട്ടിയിലേക്ക് സ്വാഗതം’ എന്ന് എഴുതുകയും ചെയ്തതോടെയാണ് സംഭവവികാസം സ്ഥിരീകരിച്ചത്.