ഐ.എൻ.എൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

Spread the love

INL Thiruvananthapuram district committee organized Iftar party

തിരുവനന്തപുരം : ഐ.എൻ.എൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റേയും സന്ദേശം പകർന്ന് കൊണ്ട് ഇഫ്താർ വിരുന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളുടെയും സാമുദായിക നേതാക്കളുടെയും സാന്നിദ്ധ്യം കൊണ്ട് ചടങ്ങ് ശ്രദ്ധേയമായി.ഇത്ഫാർ വിരുന്ന് ചടങ്ങിൽ ഐ.എൻ.എൽ സംസ്ഥാന ഉപാധ്യക്ഷൻ എം.എം മാഹിൻ , സംസ്ഥാന സെക്രട്ടിയേറ്റ് മെമ്പർ അൻവർ സാദത്ത് , കോപ്പറേഷൻ കൗൺസിലർ എസ്.എം ബഷീർ, ജില്ലാ പ്രസിഡന്റ് റഹീം, ജില്ലാ ജനറൽ സെക്രട്ടറി സജീർ കല്ലമ്പലം, ജില്ലാ ട്രഷർ പള്ളിക്കൽ ഇസാർ , എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *