ബെം​ഗളൂരുവിൽ ക്ഷേത്ര ഭണ്ഡാരം തകർത്ത് 14 ലക്ഷം രൂപ കവർന്നു

Spread the love

14 lakh rupees were stolen by breaking into the temple treasury in Bengaluru

ബെം​ഗളൂരു: ബെം​ഗളൂരുവിൽ ക്ഷേത്ര ഭണ്ഡാരം തകർത്ത് 14 ലക്ഷം രൂപ കവർന്നു. യെലഹങ്ക ന്യൂ ടൗണിലെ എ സെക്ടറിലുള്ള ശ്രീ ശ്രീനിവാസ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ പണം മോഷ്ടിച്ചത്.സംഭവത്തില്‍, യെലഹങ്ക ന്യൂ ടൗൺ പൊലീസ് മോഷണത്തിന് കേസെടുത്ത് പ്രതിക്കായുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ക്ഷേത്ര കവാടത്തിൽ സുരക്ഷാ ജീവനക്കാരനെ നിയോഗിച്ചിരുന്നെങ്കിലും ഇയാളെ കബളിപ്പിച്ച് മോഷ്ടാവ് അകത്ത് കയറുകയായിരുന്നു.ക്ഷേത്രവളപ്പിലെ മുറിയിലാണ് പൂജാരി ഉറങ്ങിയത്. പൂജാരിയും സംഭവം അറിഞ്ഞില്ല. ക്ഷേത്രത്തിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചതിൽ മുഖംമൂടി ധരിച്ച ഒരാൾ ക്ഷേത്രത്തിൽ പ്രവേശിച്ച് പണം അപഹരിച്ചതായി പൊലീസ് കണ്ടെത്തി.സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളെ തിരിച്ചറിയാനാകുമെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *