ഹോപ്പ് ഹോംസ് ഉദ്ഘാടനവും വാഹന സമർപ്പണവും

Spread the love

തിരുവനന്തപുരം ഒരു കുട്ടിയുടെയും ബാല്യം കാൻസറിന്നാൽ പൊലിഞ്ഞു പോകാത്ത ലോകം എന്ന ലക്ഷ്യം മുൻനിർത്തി കഴിഞ്ഞ 7 വർഷമായി കേരളത്തിലുടനീളം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഹോപ്പ് ഹോംസ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷന്റെ ആറാമത്തെ ഹോപ്പ് ഹോംസ് തിരുവനന്തപുരം ഉള്ളൂരിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്ന RCC യിൽ ചികിത്സയിൽ ഉള്ള കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ചികിത്സവേളയിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഹോപ്പ് ഹോംസിൽ ലഭ്യമായിരിക്കും മെഡിക്കൽ ഗൈഡൻസ് കൗൺസിലിങ് . സൂളളിംഗ് വെഹിക്കിൾ സർവീസ് പോഷകാംഹാരങ്ങൾ അണുബാധാവി മുക്തമായ താമസ സൗകര്യം പ്ലെയ് ഏരിയ തുടങ്ങിയവയെല്ലാം ഹോപ്പിന്റെ പ്രത്യേകതയാണ് പ്രസ്തുത കേന്ദ്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ജൂലൈ 29 ശനിയാഴ്ച 11.30 ന് ബഹുമാനപ്പെട്ട ഗതാഗത വകുപ്പിന്റെ മന്ത്രി ആന്റ്റണി രാജു നിർവഹിക്കും ചടങ്ങിൽ ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന അൽ മുർഷിദി ഗ്രൂപ്പ് CSR വിഭാഗം AMT ഫൌണ്ടേഷൻ സ്പോൺസർ ചെയ്യുന്ന വെഹിക്കിൾ ഫ്ലാഗ് ഓഫ് ബഹുമാനപ്പെട്ട വട്ടിയൂർക്കാവ് മണ്ഡലം MLA അഡ്വ : വി.കെ പ്രഗാന്ത് നിർവഹിക്കും പ്രസ്തുത ചടങ്ങിൽ ഹോപ്പ് ഭാരവാഹികൾ ആരോഗ്യ പ്രവർത്തകർ സാമൂഹിക സാംസ്കാരിക രംഗത്തെ വിവിധ വ്യക്തിത്വങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *