നൂറൽ ഇസ്ലാം സർവ്വകലാശാല അഞ്ചാമത് എ.പി.ജെ അവാർഡ് ഇന്ത്യയുടെ സ്വന്തം കൊവിഡ്-19 വാക്സിൻ , “കോവാക്സിൻ ” വികസിപ്പിച്ചെടുത്തപത്മഭൂഷൺ ഡോ. കൃഷ്ണ എം. എല്ലയ്ക്ക്
ഒരു ലക്ഷം രൂപയും ഫലകവും,പ്രശസ്തിപ്പത്രവുമടങ്ങുന്നതാണ് പുരസ്കാരം.- – – – – – – – – – – – – – – – – -കർമ്മ മണ്ഡലങ്ങളിലെ അനിതരസാധാരണമായ മികവ് പുലർത്തുകയും അതുല്യമായ നേട്ടങ്ങൾകൊണ്ട് രാജ്യത്തിന്റെ യശസ്സ് വർധിപ്പിക്കുകയും ചെയ്‌ത പ്രതിഭകളെ ആദരിക്കുവാൻ നൂറുൽ ഇസ്ലാം സർവകലാശാലയും നിംസ് മെഡിസിറ്റിയും ഏർപ്പെടുത്തിയിരിക്കുന്ന എ പി ജെ അവാർഡ് ശാസ്ത്രജ്ഞനും ,ഭാരത് ബയോടെക്കിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. കൃഷ്ണ എം എല്ലയ്ക്ക് സമ്മാനിക്കും. വൻകിട രാജ്യങ്ങൾക്കൊപ്പം തന്നെ വാക്സിൻ പരീക്ഷണങ്ങൾ ആരംഭിച്ച് തുടക്കത്തിൽ തന്നെ കൊവിഡ് വാക്സിൻ തദ്ദേശീയമായി വികസിപ്പിച്ചതോടൊപ്പം ; ഗവേഷണത്തിലും , വികസനത്തിലും ഭാരതത്തെ ഒരു ശാസ്ത്രീയ വൻശക്തിയാക്കി മാറ്റുകയും ഇന്ത്യയുടെ തദ്ദേശീയ വാക്സിൻ വികസന ശേഷി പ്രകടമാക്കുകയും ചെയ്തതിലൂടെ രാജ്യത്തിന്റെ യശ്ശസ്സ് വാനോളം ഉയർത്തിയ അദ്ദേഹം യൂണിസെഫ്, ഗവി തുടങ്ങിയ സംഘടനകളിലൂടെ വികസ്വര രാജ്യങ്ങളിലെ അധ:സ്ഥിതരായ 5 ദശലക്ഷം ജനങ്ങൾക്ക് കൊവിഡ് വാക്‌സിൻ ഡോസുകൾ സൗജന്യമായി നൽകുക വഴി ലോകത്തിലെ എണ്ണമറ്റ ജീവൻ രക്ഷിക്കുക എന്ന ദൗത്യത്തിനും നേതൃത്വം നൽകി. രാജ്യം ഭാരതത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത് സിവിലൻ ബഹുമതിയായ പത്മഭൂഷൺ നൽകി ആദരിക്കുകയുണ്ടായി. നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സമാനതകളില്ലാത്ത നേട്ടത്തിന് ഉടമയായ ഡോ. കൃഷ്ണ എം. എല്ലയ്ക്ക് അഭിനന്ദനങ്ങൾ