എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും

Spread the love

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും. ആക്രമണത്തില്‍ എന്‍ഐഎ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചു. കേസ് എന്‍ഐഎ അഡിഷണല്‍ എസ് പി സുഭാഷിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷിക്കും. എന്‍ഐഎ ഡല്‍ഹി ആസ്ഥാനത് നിന്നും വിദഗ്ദര്‍ എത്തി കോഴിക്കോടും കണ്ണൂരും പരിശോധന ആരംഭിച്ചു. സ്‌ഫോടന വസ്തു വിദഗ്ധന്‍ ഡോ. വി എസ് വസ്വാണിയുടെ നേതൃത്വത്തിലാണ് പരിശോധന. എലത്തൂര്‍ ട്രെയിന്‍ തീവയ്പ്, 2017-ലെ കാണ്‍പൂര്‍ സ്‌ഫോടനത്തിന് സമാനമെന്നാണ് എന്‍ഐഎ നിഗമനം. കൂടാതെ ട്രെയിനില്‍ തീയിട്ട അക്രമി കേരളം വിടാനുള്ള സാധ്യതയില്ലെന്നാണ് എന്‍ഐഎയുടെ നിഗമനം.കോഴിക്കോട് ട്രെയിന്‍ തീവയ്പ് കേസുമായി ബന്ധപ്പെട്ട് എലത്തൂര്‍ റെയില്‍വെ ട്രാക്കും പരിസരവും എഡിജിപി പരിശോധന നടത്തി. പ്രത്യേക അന്വേഷണ സംഘത്തിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി അജിത് കുമാര്‍, മറ്റ് അംഗങ്ങള്‍, ഐജി നീരജ് കുമാര്‍ ഗുപ്ത തുടങ്ങിയവരാണ് എലത്തൂര്‍ ട്രാക്കില്‍ പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *