ഐ പി ആര് ഡിജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്തിരുവനന്തപുരംവാര്‍ത്താക്കുറിപ്പ്21 ഒക്ടോബർ 2025
അതിദാരിദ്ര്യമുക്ത നെടുമങ്ങാട് നഗരസഭ ഒരു നാടിന്റെ കൂട്ടായ ശ്രമമെന്ന് മന്ത്രി ജി ആർ അനിൽ.
അതിദാരിദ്ര മുക്ത നെടുമങ്ങാട്
നഗരസഭ പ്രഖ്യാപനം#
ഒരു നാട് ഒരുമിച്ച് നടത്തിയ പ്രയത്നത്തിന്റെ ഫലമാണ് അതി ദാരിദ്ര്യമുക്ത നെടുമങ്ങാട് നഗരസഭയെന്ന ലക്ഷ്യം കൈവരിക്കാൻ സഹായകരമായതെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ. നെടുമങ്ങാട് നഗരത്തെ സംബന്ധിച്ച് ഇത് ഏറെ അഭിമാനകരമായ മുഹൂർത്തമാണെന്നും അദ്ദേഹം പറഞ്ഞു. അതി ദാരിദ്ര്യമുക്ത നെടുമങ്ങാട് നഗരസഭാ പ്രഖ്യാപനം ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്വാതന്ത്ര്യം കിട്ടി 75 വർഷം പിന്നിടുമ്പോഴും ഇന്ത്യയിൽ ഇന്നും ഒട്ടേറെ കുടുംബങ്ങൾ അതിദാരിദ്ര്യ പട്ടികയിൽ ഉൾപ്പെടുന്നവരാണ്. എന്നാൽ കേരളത്തിലെ അതി ദരിദ്ര കുടുംബങ്ങളെ കണ്ടെത്താനും സംസ്ഥാനത്തു നിന്നു അതിദാരിദ്ര്യം തുടച്ച് നീക്കാനും സർക്കാർ തീരുമാനിക്കുകയായിരുന്നു. സർക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലമാണ് ഇന്ന് ഈ നഗരസഭയിൽ കണ്ടെത്തിയ 112 കുടുംബങ്ങളെയും അതി ദാരിദ്ര്യവസ്ഥയിൽ നിന്നും മാറ്റുന്നതിനു കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ അധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി സതീശൻ, വൈസ് ചെയർമാൻ രവീന്ദ്രൻ,പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ഹരികേശൻ നായർ എന്നിവർ പങ്കെടുത്തു.