രാജ്യത്ത് മാസം ലക്ഷങ്ങളോളം രൂപ ചെലഴിച്ച് വിവിഐപി സുരക്ഷയിൽ പരിപാലിക്കുന്ന ഒരു മരം
നമ്മുടെ രാജ്യത്ത് മാസം ലക്ഷങ്ങളോളം രൂപ ചെലവഴിച്ച് വിവിഐപി സുരക്ഷയില്‍ പരിപാലിക്കുന്ന ഒരു മരം ഉണ്ട്. മദ്ധ്യപ്രദേശിലെ റെയ്സണ്‍ ജില്ലയിലുള്ള ഈ മരത്തിന് 24 മണിക്കൂറും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ശ്രീബുദ്ധന് ജ്ഞാനോദയം ലഭിച്ച ബോധി വൃക്ഷമാണിത്.2500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉത്തരേന്ത്യയിലെ ഒരു മരത്തിന്റെ ചുവട്ടില്‍ ധ്യാനിക്കുന്നതിനിടയില്‍ ബുദ്ധന്‍ ജ്ഞാനോദയം നേടിയതായി പറയപ്പെടുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. ഈ മരത്തെ ബോധി വൃക്ഷം എന്നറിയപ്പെട്ടു. ബിസി 250-ല്‍ അശോക ചക്രവര്‍ത്തി ഇത് സന്ദര്‍ശിക്കുകയും അവിടെ ഒരു ക്ഷേത്രം സ്ഥാപിക്കുകയും ചെയ്തിരുന്നു.ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് യഥാര്‍ത്ഥ ബോധി വൃക്ഷത്തിന്റെ ഒരു ശിഖരം ശ്രീലങ്കയിലെ അനുരാധാപുരയില്‍ എത്തിച്ച് അവിടെ നട്ടുവളര്‍ത്തിയിരുന്നു. 2012ല്‍ ഇന്ത്യയിലെത്തിയ അന്നത്തെ ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സ അനുരാധാപുരയിലെ ബോധി വൃക്ഷത്തില്‍ നിന്നും രാജ്യത്തിന് നല്‍കിയ ശിഖരമാണ് ഇന്ന് കാണുന്ന ഈ മരം. സുരക്ഷയ്ക്കായി മരത്തിന് ചുറ്റും വേലിയും കെട്ടിയിട്ടുണ്ട്.ഈ വൃക്ഷത്തിന്റെ പരിപാലനത്തിനായി സംസ്ഥാനം ഇതുവരെ ചെലവഴിച്ചത് 64 ലക്ഷം രൂപയാണ്. നാല് ഹോം ഗാര്‍ഡുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. നിലവില്‍ മരത്തില്‍ കീടബാധയേറ്റ് ഉണങ്ങിക്കിടക്കുകയാണ്. മരത്തിന് നേരെയുണ്ടായ കീടബാധ ചികിത്സിക്കാന്‍ ഹോര്‍ട്ടി കള്‍ച്ചര്‍ വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സുരക്ഷാ ജീവനക്കാര്‍ പറയുന്നു.