ഏവർക്കും ഐ.മീഡിയയുടെ തിരുവോണാശംസകൾ

ഏവർക്കും സമത്വസുരന്ദത്തിന്റെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഐശ്വര്യം നിറഞ്ഞ ഐ. മീഡിയയുടെ തിരുവോണാശംസകൾ . സമൂഹത്തിലെ എല്ലാ മനുഷ്യരും ജാതിമതഭേദമില്ലാതെ ആഘോഷിക്കുന്ന മഹോത്സവമാണ് ഓണാഘോഷം.ഓണസങ്കൽപം നമുക്ക് പറഞ്ഞുതരുന്നത് മനുഷ്യരെല്ലാവരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു . അതുകൊണ്ട് തന്നെ അത്തരം കാലഘട്ടത്തെ ഇപ്പോഴത്തെ പൊതുസമൂഹത്തിൽ സൂചിപ്പിക്കുന്നത്.മാനുഷികമായ മൂല്യങ്ങൾ എല്ലാം മനസ്സിൽ ആവർത്തിച്ച് ഉറപ്പിക്കുന്ന ശാന്തിയുടെ, സമൃദ്ധിയുടെ, ഐശ്വര്യത്തിന്റെ, വികസനത്തിന്റെ, ആഘോഷമാവട്ടെ ഓണം. കേരളത്തിന്റെ ഈ ദേശീയോത്സവം ജാതിമത വേർതിരിവുകൾക്കൊക്കെ അതീതമായ മാനവിക ഐക്യം ഊട്ടിയുറപ്പിച്ചുകൊണ്ട് നമുക്ക് ആഘോഷിക്കാം. വേർതിരിവുകൊണ്ടും ഭേദചിന്തകൾകൊണ്ടും കലുഷമാകാത്ത മനസ്സുകളുടെ ഒരുമ, അതാവട്ടെ നമുക്ക് ഇക്കൊല്ലത്തെ ഓണം.