കടയിലെ പാത്രങ്ങള്‍ കഴുകി, തൂത്തു വാരി; പഴയകാലം ഓര്‍ത്തെടുത്ത് സ്മൃതി ഇറാനി
ന്യൂഡല്‍ഹി: മിനിസ്‌ക്രീന്‍ രംഗത്ത് നിന്നും രാഷ്ട്രീയത്തിലേക്കും അവിടെ നിന്നും കേന്ദ്ര മന്ത്രി പദം വരെയെത്തിയ വ്യക്തിയാണ് സ്മൃതി ഇറാനി. ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്ക കാലത്ത് താന്‍ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച് പറയുകയാണ് സ്മൃതി ഇറാനി. നീല്‍ മിശ്രയുമായുള്ള അഭിമുഖത്തിലാണ് സ്മൃതി ഇറാനിയുടെ വെളിപ്പെടുത്തല്‍.മെക്ഡൊണാള്‍ഡ്സില്‍ ശുചീകരണത്തൊഴിലാളിയായി ജോലി ചെയ്തിരുന്നതായി സ്മൃതി ഇറാനി പറഞ്ഞു. ഇതിന് പ്രതിമാസം 1500 രൂപ ലഭിച്ചുവെന്നും സ്മൃതി ഇറാനി പറയുന്നു. മിസ് ഇന്ത്യയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കാനായി തനിക്ക് ഒരു ലക്ഷം രൂപ വേണ്ടി വന്നിരുന്നു. തുടര്‍ന്ന് പിതാവ് ഒരുലക്ഷം രൂപ നല്‍കാമെന്ന് അറിയിച്ചു. എന്നാല്‍ വ്യവസ്ഥയോടെയായിരുന്നു ഇത്.പലിശ സഹിതം പണം തിരികെ നല്‍കണമെന്നായിരുന്നു പിതാവിന്റെ വ്യവസ്ഥ. അതിന് കഴിഞ്ഞില്ലെങ്കില്‍ താന്‍ നിശ്ചയിക്കുന്ന വിവാഹത്തിന് സമ്മതിക്കണമെന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. ലഭിച്ച സമ്മാനങ്ങള്‍ വിറ്റ് 60,000 രൂപ പിതാവിന് തിരികെ നല്‍കിയെന്ന് സ്മൃതി ഇറാനി പറഞ്ഞു. ബാക്കി തുക കൊടുക്കുന്നതിനയി ചില ജോലികള്‍ നോക്കിയിരുന്നു.പരസ്യങ്ങള്‍ ചെയ്തെങ്കിലും ആവശ്യത്തിന് വരുമാനം ലഭിച്ചില്ല. ഒടുവില്‍ മെക്ഡൊണാള്‍സില്‍ ജോലിക്ക് അപേക്ഷിക്കുകയായിരുന്നു. അവിടെ ക്ലീനിംഗ് ജോലി മാത്രമാണ് ഉണ്ടായിരുന്നത്. ഇതിന് മാസം 1500 രൂപയായിരുന്നു ശമ്പളം. ജോലിക്കായി മക്‌ഡൊണാള്‍ഡ്‌സില്‍ പോയപ്പോള്‍ രണ്ട് സ്ലോട്ടുകള്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. പാത്രം കഴുകുകയും തൂക്കുകയും ചെയ്യണമായിരുന്നു. ആഴ്ച്ചയില്‍ 6 ദിവസവും താന്‍ അവിടെ ജോലി ചെയ്യാറുണ്ടായിരുന്നുവെന്ന് പഴയ കാലങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട് സ്മൃതി ഇറാനി പറഞ്ഞു.ആഴ്ചയിലെ അവധി ദിവസങ്ങളില്‍ അവള്‍ ഓഡിഷനു പോകാറുണ്ടായിരുന്നുവെന്നും സ്മൃതി ഇറാനി ഓര്‍ത്തെടുത്തു. ഒടുവില്‍ തനിക്ക് സ്റ്റാര്‍ പ്ലസ് ഷോയിലെ തുളസിയെന്ന കഥാപാത്രം അവതരിപ്പിക്കാന്‍ ക്ഷണം ലഭിച്ചു. ഈ പരമ്പരയിലൂടെയാണ് സ്മൃതി ഇറാനി മിനിസ്‌ക്രീന്‍ രംഗത്ത് കാലുറപ്പിക്കുന്നത്.