ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിക്കും, ആര്‍ പി ഗ്രൂപ്പ് ചെയര്‍മാന്‍ രവിപിള്ളക്കും ഇ.ഡി നോട്ടീസ്
ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിക്കും, ആര്‍ പി ഗ്രൂപ്പ് ചെയര്‍മാന്‍ രവിപിള്ളക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറേറ്റ് നോട്ടീസ് നല്‍കിയതിന് പിന്നില്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്ന് സൂചന. എം എ യൂസഫലിയോട് ഹാജരാകണമെന്നാവശ്യപ്പെട്ട് നല്‍കിയ നോട്ടീസ് മാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്്. എന്നാല്‍ രവിപിള്ളക്കും നോട്ടീസ് നല്‍കിയ കാര്യം ബി ജെ പി അനുകൂല ചാനലായ ജനം ആണ് പുറത്ത് വിട്ടത്.വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് രാജ്യത്താകമാനം ബി ജെ പി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമാണ് ഇത്തരം ഇ ഡി നോട്ടീസുകളെന്ന് സൂചനയുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസിനും, സി പി എമ്മിനും നന്നായി ഫണ്ട് ചെയ്യുന്ന രണ്ട് വ്യവസായികളാണ് എം എ യൂസഫലിയും, രവിപിള്ളയുമെന്നത് നേരത്തെ തന്നെയുള്ള ആരോപണമാണ്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സി പിഎമ്മും കോണ്‍ഗ്രസും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ നടത്താന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ഇത്തവരണ കേരളത്തില്‍ ബി ജെ പിക്കുള്ളത് വലിയ ലക്ഷ്യങ്ങളാണ്. ഒരു ലോക്‌സഭാ സീറ്റിലെങ്കിലും തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചെടുക്കണമെന്ന ദൃഡനിശ്ചയത്തിലാണ് ബി ജെ പി. അപ്പോള്‍ കോണ്‍ഗ്രസിനും സി പി എമ്മിനും ഫണ്ട് വരുന്ന കേന്ദ്രങ്ങള്‍ അടക്കുക എന്ന ഉദ്ദേശവും ഇ ഡി നോട്ടീസിന് പിന്നിലുണ്ടെന്ന് പറയപ്പെടുന്നു. ഇ ഡി യുടെ നോട്ടീസ് ലഭിച്ചവരും അവരുടെ നോട്ടപ്പുള്ളികളായവരും പിന്നീട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫണ്ട് നല്‍കാന്‍ വൈമുഖ്യംകാണിക്കും. കേരളത്തിലെ രണ്ട് പ്രമുഖ വ്യവസായികള്‍ക്കും ഇ ഡി നോട്ടീസ് നല്‍കിയതും ഇത്തരമൊരു നീക്കത്തിന്റെ ഭാഗമാണന്നാണ് സൂചന.ദക്ഷിണേന്ത്യയില്‍ നിരവധി വ്യവസായികള്‍ക്കാണ് ഇത്തരത്തില്‍ ഇഡി നോട്ടീസ് കഴിഞ്ഞ ദിവസങ്ങളില്‍ കിട്ടിയിത്. പ്രതിപക്ഷ സഖ്യത്തിന്റെ നേതാവാകാന്‍ ശ്രമിക്കുന്ന തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കവിതയെ വരും ദിവസങ്ങളില്‍ സി ബി ഐ അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചനയുണ്ട്. ബി ജെ പി വിരുദ്ധ പ്രതിപക്ഷ പാര്‍ട്ടികള്‍ ഫണ്ട് നല്‍കുന്ന എല്ലാ വ്യവസായികളെയും കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്നാണ് സൂചന. ദക്ഷിണേന്ത്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള അതേ സമയം മിഡില്‍ ഈസ്റ്റ് ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന വ്യവസായ പ്രമുഖരില്‍ പലര്‍ക്കും ഇത്തരത്തില്‍ ഇ ഡി നോട്ടീസ് ലഭിച്ചിട്ടുണ്ട്.