ഐക്യ മഹിളാ സംഘം വനിത കൂട്ടായ്മ സംഘടിപ്പിച്ചു
തിരുവനന്തപുരം : അന്താരാഷ്ട്ര വനിത ദിനത്തിന്റെ ഭാഗമായി ഐക്യ മഹിളാ സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വനിതാ കൂട്ടായ്മ സംഘടിപ്പിച്ചുആഗോള തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തം മെച്ചപ്പെടുമ്പോഴും ശാസ്ത്ര സാങ്കേതിക മേഖലയിൽ വനിതകൾക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും വനിതകൾ നിലനിൽപ്പിനായി പൊരുതേണ്ട സാഹചര്യമാണ് ഇപ്പോഴും നിലനിൽക്കുന്നതെന്നും ആർ എസ് പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു കൊണ്ടു പറഞ്ഞു.ആർ. ഷാഹിദാ ബീവി അദ്ധ്യക്ഷത വഹിച്ചു. സൂസി രാജേഷ്, പി.ശ്യാമള, ലളിത മണി, ആർ എസ് മായ, പി.ശ്യാം കുമാർ , കരിക്കകം സുരേഷ്, ശ്രീധരൻ , തിരുവല്ലം മോഹനൻ , ജയശ്രീ , സുഭാക്ഷിണി എന്നിവർ സംസാരിച്ചു.