നടൻ ബാബുരാജിനും സംവിധായകൻ ശ്രീകുമാർ മേനോനുമെതിരെ ഗുരുതര ലൈംഗിക ആരോപണങ്ങളുമായി : ജൂനിയർ ആർട്ടിസ്റ്റ്

Spread the love

കൊച്ചി: നടൻ ബാബുരാജിനും സംവിധായകൻ ശ്രീകുമാർ മേനോനുമെതിരെ ഗുരുതര ലൈംഗിക ആരോപണങ്ങളുമായി മലയാള സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റ് രംഗത്തെത്തിയത്. ആലുവയിലുള്ള ബാബുരാജിൻ്റെ വീട്ടിൽ വച്ച് സിനിമയിൽ ചാൻസ് വാങ്ങി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പീഡിപ്പിച്ചു എന്നാണ് നടി വെളിപ്പെടുത്തിയത്.ബാബുരാജിൻ്റെ പെരുമാറ്റം വളരെ വിശ്വസിനീയമായ വിധമായിരുന്നു. ഒരു പാവപെട്ട പെൺകുട്ടിയെ രക്ഷിക്കണം സഹായിക്കണം എന്ന രീതിയിലാണ് അയാൾ തന്നോട് ഇടപെട്ടത്. ആ വിശ്വാസത്തിന്റെ പേരിലാണ് താൻ അയാളുടെ ആലുവയിൽ ഉള്ള വീട്ടിലേക്ക് പോയത്.വീട്ടിൽ നിർമാതാവ്, കൺട്രോളർ തുടങ്ങിയവർ വരുന്നുണ്ട് അവരുമായി നേരിട്ട് സംസാരിച്ച് നല്ലൊരു റോൾ എടുക്കാം എന്നാണ് ബാബുരാജ് പറഞ്ഞത്.ഫുഡ് കഴിക്കാനായി ഞാനിരുന്ന റൂമിൽ വന്നു അദ്ദേഹം തന്നെ വന്നു വിളിച്ചു, ഡോർ തുറന്നപ്പോൾ റൂമിനുള്ളിൽ കയറി മോശമായി സംസാരിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹം വരുന്നു എന്ന് കേട്ടപ്പോൾ അയാൾ ഒരിക്കലും അതിന് അർഹനല്ല എന്ന് വെളിപ്പെടുത്തണം എന്ന ഒറ്റ ഉദ്ദേശത്തോടെയാണ് താനിത് പറയുന്നതെന്നും പേര് വെളിപ്പെടുത്താൻ താല്പര്യമില്ലാത്ത നടി പറഞ്ഞു.‘അയാളോട് സംസാരിക്കുമ്പോഴൊന്നും ഒരു മോശമായ ഹിൻറ്റും അയാൾ തന്നിട്ടില്ല. താനൊരു നല്ല കുട്ടിയാണ് നല്ല കഴിവുണ്ട് വിചാരിച്ചാൽ സിനിമയിൽ എത്തിപ്പെടാം ലൈഫ് ഇങ്ങനെയൊന്നും പോയാൽ പോരല്ലോ ഞാൻ എന്ത് സഹായത്തിനും കൂടെയുണ്ട് എന്നാണ് അയാൾ പറഞ്ഞത്. ബാബുരാജിനെ പരിചയപെട്ടതിന് ശേഷം ആദ്യമൊന്നും സംസാരമില്ലായിരുന്നു അവസരം വരുമ്പോൾ വിളിക്കാം അറിയിക്കാം എന്നാണ് പറഞ്ഞിരുന്നത്.പോലീസ് മാമൻ എന്നൊരു സിനിമ ബാബുരാജ് സംവിധാനം ചെയ്തിരുന്നു, ആ സമയത്ത് ഒരു പ്രൊഡക്ഷൻ കൺട്രോളർ വഴിയാണ് ആദ്യമായി അദ്ദേഹത്തെ കോൺടാക്ട് ചെയ്യുന്നത്.വീട്ടിൽ അറിയാതെയാണ് ഞാൻ സിനിമയുമായി ബന്ധപെട്ടു പോയിട്ടുള്ളത്. അതൊരു വലിയ വിഷയമാകും എന്ന ഭയത്തിലാണ് ഞാൻ അന്ന് ഇത് പറയാതിരുന്നത്’; നടി പറഞ്ഞു.സംവിധായകൻ ശ്രീകുമാർ മേനോനെതിരെയും നടി ആരോപണമുന്നയിച്ചു.കല്യാൺ സിൽക്സിന്റെ പരസ്യ ചിത്രത്തിൽ അഭിനയിപ്പിക്കാം എന്ന് പറഞ്ഞാണ് ശ്രീകുമാർ മേനോൻ എന്നെ വിളിക്കുന്നത്. ഇദ്ദേഹം പരസ്യ ചിത്രങ്ങൾ ചെയ്യുന്ന ആളെന്ന നിലയിൽ കൺട്രോളർ വഴിയാണ് എനിക്ക് നമ്പർ കിട്ടുന്നത്. അതിന് ശേഷം പരിചയപ്പെടുകയും കാണുകയും ചെയ്തതെന്നും നടി പറഞ്ഞു. പല സിനിമയിലേക്കും വിളിക്കുമ്പോഴും അഡ്ജസ്റ്റൺമെൻറ് ആണ് ചോദിക്കുന്നത് പല തവണ ഇങ്ങനെ നടന്നപ്പോൾ സിനിമ താൻ ഒഴിവാക്കി. ഓഡിഷന് പോയപ്പോഴും മോശമായ അനുഭവമാണ് ഉണ്ടാതെന്നും നടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *