പാലിയേക്കര ടോൾ പ്ലാസയിൽ പിന്നിലേക്കെടുത്ത ടോറസിന് പിന്നിൽ കുടുങ്ങി കാർ
തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസയിൽ ഫാസ്റ്റ് ടാഗിൽ പണമില്ലാത്തതിനെ തുടർന്ന് ടോറസ് പിന്നോട്ട് എടുക്കുന്നതിനിടെ കാറിൽ ഇടിച്ച് അപകടം. ടോറസ് ലോറി ഡ്രൈവർ അലക്ഷ്യമായി വണ്ടി പിന്നോട്ടെടുത്തതോടെ പുറകിൽ ഉണ്ടായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. കാറിന്റെ ബോണറ്റിലേക്ക് ലോറിയുടെ പിൻഭാഗം ഇടിച്ചു കയറി. അപകടത്തിൽ കാറിൻറെ മുൻവശം തകർന്നു. പുതുക്കാട് സ്വദേശികൾ ആണ് ഇരു വാഹനങ്ങളും ഓടിച്ചിരുന്നത്. ഇന്നലെ വൈകിട്ട് അഞ്ചേകാലോടെ ആയിരുന്നു അപകടം..