മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം
കോഴിക്കോട്: അധികൃതർ ചേർന്ന് പരിഹാര മാർഗം നിർദേശിച്ചിട്ടും, മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം തുടർക്കഥയാവുന്നു. ഇന്ന് പുലർച്ചെ മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം വീണ്ടും മറിഞ്ഞ് നാല് തൊഴിലാളികളെ കാണാതായി. പുതുക്കുറിച്ചി സ്വദേശി ആൻ്റണിയുടെ ഉടസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്.പുലർച്ചെ 4 മണിയോടെയാണ് അപകടം. അപകടത്തിൽപ്പെട്ടവരെ കുറിച്ച് യാതൊരു വിവരവുമില്ല എന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം.മുതലപ്പൊഴിയിൽ മീൻപിടിത്തവള്ളങ്ങൾ മറിഞ്ഞുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ അഴിമുഖത്ത് ആഴക്കുറവുള്ള ഭാഗങ്ങളിൽ ബോയകൾ സ്ഥാപിക്കാൻ തീരുമാനമായിരുന്നു. തുറമുഖ, ഫിഷറീസ് വകുപ്പ് മന്ത്രിമാരുടെ അധ്യക്ഷതയിൽ ഇരുവകുപ്പുകളുടെ ഉദ്യോഗസ്ഥരും അദാനി തുറമുഖ കമ്പനി പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.