വളാഞ്ചേരിയിലെ എച്ച്ഐവി ബാധ; കൂടുതൽപ്പേരെ പരിശോധിയ്ക്കാൻ ആരോഗ്യ വകുപ്പ്
വളാഞ്ചേരിയിലെ എച്ച്ഐവി ബാധയിൽ കൂടുതൽപ്പേരെ പരിശോധിയ്ക്കാൻ ആരോഗ്യ വകുപ്പ്. ലഹരി കേസുകളിൽ പിടിയിലായവരെ എച്ച് ഐ വി ടെസ്റ്റ് നടത്താൻ നിർദേശം. അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലും പരിശോധന നടത്താൻ തീരുമാനം. സംഭവത്തിൽ പോലീസ് അന്വേഷണവും ശക്തമാക്കിയിട്ടുണ്ട്. പെത്തഡിൻ ഉൾപ്പെടെയുള്ള ലഹരികൾ എവിടെനിന്നു കിട്ടിയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതൽപ്പേർക്ക് രോഗം ബാധിച്ചേക്കാമെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്.
ഇന്നലെയാണ് മലപ്പുറത്ത് കുത്തിവെച്ചുള്ള ലഹരി ഉപയോഗത്തിലൂടെ എച്ച് ഐ വി പകർന്ന വിവരം പുറത്ത് വന്നത്. മലപ്പുറം വളാഞ്ചേരിയില്‍ രണ്ടുമാസത്തിനിടെ ഒന്‍പതുപേര്‍ക്ക് എച്ച്ഐവി ബാധിച്ചതായി കണ്ടെത്തിയത്. ആറു മലയാളികള്‍ക്കും മൂന്ന് അതിഥിത്തൊഴിലാളികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സിറിഞ്ചില്‍ നിറച്ചാണ് ലഹരി കൈമാറുന്നത്. ലഹരി കൈമാറാനായി ഒരേ സിറിഞ്ച് ഉപയോഗിച്ചതാണ് രോഗം പകരാന്‍ കാരണമായത്.