മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമായി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുന്നു
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമായി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുന്നു. ഇന്ന് ഉച്ചയ്ക്കുശേഷം കണ്ണൂരിൽനിന്ന് എറണാകുളത്തേക്കാണ് പിണറായി വിജയൻ വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യുന്നത്. മുഖ്യമന്ത്രി യാത്ര ചെയ്യുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.കൂത്തുപറമ്പിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയത്. ഇന്ന് ഉച്ചവരെ കണ്ണൂരിൽ തുടരുന്ന മുഖ്യമന്ത്രി ഉച്ചയ്ക്കുശേഷമുള്ള വന്ദേഭാരതിൽ എറണാകുളത്തേക്ക് തിരിക്കും. മുഖ്യമന്ത്രി യാത്ര ചെയ്യുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതിപക്ഷ പ്രതിഷേധമുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് മുഖ്യമന്ത്രി യാത്ര ചെയ്യുന്ന കോച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കും.നേരത്തെ എയര്‍ ഇന്ത്യാ വിമാനത്തില്‍ യാത്ര ചെയ്യവേ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ഉയര്‍ത്തിയതും മുന്നിലുണ്ട്. ഇതിന് പുറമേ നിരന്തരം വന്ദേഭാരത് ട്രെയിന്‍ ഉള്‍പ്പെടെ വിവിധ ട്രെയിനുകള്‍ക്കെതിരെ കല്ലേറുകള്‍ പതിവാകുന്നുണ്ട്. തീവണ്ടി പുറപ്പെടുന്നതിന് മുമ്പ് ഡ്രോണ്‍ പറത്തിയും പരിശോധന നടത്തും.