മീൻ പിടിക്കാൻ പോയ വള്ളം ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞ് ഒരാൾ മരിച്ചു
വിഴിഞ്ഞം: മീൻ പിടിക്കാൻ പോയ വള്ളം ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. പുതിയതുറ ആഴാങ്കൽ പുരയിടത്തിൽ കുഞ്ഞുമോൻ എന്ന് വിളിക്കുന്ന അലോഷ്യസ് (47) ആണ് മരിച്ചത്. സഹപ്രവർത്തരും പുതിയതുറ സ്വദേശികളുമായ ക്രിസ്തുദാസ്, ജോൺസൺ, സേവ്യർ എന്നിവർ ആണ് നീന്തി രക്ഷപ്പെട്ടത്.ഇന്നലെ വൈകുന്നേരം പുതിയതുറ തീരത്തിന് സമീപമായിരുന്നു അപകടം. തിരയടിയിൽ മറിഞ്ഞ വള്ളത്തിനടിയിൽപ്പെട്ട അലോഷ്യസിനെ ഉടന്‍തന്നെ കൂടെയുളളവർ കരയ്ക്കെത്തിച്ച് പുല്ലുവിള സർക്കാർ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് അവിടെ നിന്നും നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായി.അപകടത്തിൽ വള്ളത്തിനും എഞ്ചിനും കേടുപാടുണ്ടായിട്ടുണ്ട്.