അടക്കാക്കുണ്ടിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു
കാളികാവ്: അടക്കാക്കുണ്ടിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. വടക്കന്മാർ വീട്ടിൽ ഗീത, ഉഷ, ജയ എന്നിവരുടെ അടക്കാക്കുണ്ടിലെ അമ്പലക്കുന്ന് എസ്റ്റേറ്റിൽ ആണ് ആനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചത്.ചെങ്കോട് കോവിലകം കോളനിക്ക് സമീപത്താണ് കാട്ടാനകളിറങ്ങിയത്. പുല്ലങ്കോട് എസ്റ്റേറ്റിലും ആനകൾ കൃഷി നശിപ്പിച്ചു.ചെങ്കോട് കോവിലകം കോളനിക്ക് സമീപത്താണ് കാട്ടാനകളിറങ്ങിയത്. പുല്ലങ്കോട് എസ്റ്റേറ്റിലും ആനകൾ കൃഷി നശിപ്പിച്ചു.ദിവസങ്ങളായി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. പുല്ലങ്കോട് എസ്റ്റേറ്റിലെ പല ഭാഗത്തും കാട്ടാനകൾ ഇറങ്ങി റബർ മരങ്ങളും മറ്റും നശിപ്പിക്കുന്നുണ്ട്. ഇതിനുപുറമെയാണ് വെള്ളിയാഴ്ച പുലർച്ച അടക്കാക്കുണ്ടിലെ അമ്പലക്കുന്ന് എസ്റ്റേറ്റിൽ കാട്ടാനകൾ ഇറങ്ങിയത്. 15 കവുങ്ങുകൾ നശിപ്പിച്ചു. ചുറ്റുഭാഗത്തുള്ള കമ്പിവേലി പൊളിച്ചാണ് ആനകളിറങ്ങിയത്.രാവിലെ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളാണ് കൃഷി നശിപ്പിച്ച വിവരം ഉടമകളെ അറിയിച്ചത്. പുലർച്ച ടാപ്പിങ്ങിന് പോകുന്ന തൊഴിലാളികൾ നേരം വെളുത്തശേഷം ജോലിക്ക് പോയാൽ മതിയെന്നും ശ്രദ്ധയോടെ പോകണമെന്നും എസ്റ്റേറ്റ് മാനേജ്മെന്റ് അറിയിച്ചു. നേരത്തേയും ഇതേസ്ഥലത്ത് കൃഷി നശിപ്പിച്ചിരുന്നു.