പത്തനംതിട്ട ഡി.സി.സി. മുന്‍ പ്രസിഡന്റ് ബാബു ജോര്‍ജിനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു
പത്തനംതിട്ട: പത്തനംതിട്ട ഡി.സി.സി. മുന്‍ പ്രസിഡന്റ് ബാബു ജോര്‍ജിനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ സസ്‌പെന്‍ഡ് ചെയ്തതായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തിനിടെ വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിച്ചതിനും അപമര്യാദയായി പെരുമാറിയതിനുമാണ് നടപടി. ബാബു ജോര്‍ജ് വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു.അടൂര്‍ പ്രകാശ് എം.പി, ഡി.സി.സി. പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍, ജില്ലയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.എം. നസീര്‍ എന്നിവര്‍ പങ്കെടുത്ത യോഗം ഡി.സി.സി. പ്രസിഡന്റിന്റെ മുറിയില്‍ നടക്കവെയാണ് യോഗത്തില്‍നിന്ന് ഇറങ്ങിവന്ന ബാബു ജോര്‍ജ് വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും ഗുരുതരമായ അച്ചടക്ക ലംഘനമാണ് നടന്നതെന്നും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ നടപടിയെന്ന് കെ.പി.സി.സി. അറിയിച്ചു.