യോഗം ചേർന്നുതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിക്കുന്ന ഫണ്ടിൽ വയോജനങ്ങൾക്കായി അനുവദിക്കുന്ന തുക കാര്യക്ഷമമായി വിനിയോഗിക്കുന്നത് സംബന്ധിച്ചും ഈ രംഗത്ത് ആവിഷ്‌കരിച്ച് നടപ്പിലാക്കുവാൻ കഴിയുന്ന

Spread the love

യോഗം ചേർന്നു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിക്കുന്ന ഫണ്ടിൽ വയോജനങ്ങൾക്കായി അനുവദിക്കുന്ന തുക കാര്യക്ഷമമായി വിനിയോഗിക്കുന്നത് സംബന്ധിച്ചും ഈ രംഗത്ത് ആവിഷ്‌കരിച്ച് നടപ്പിലാക്കുവാൻ കഴിയുന്ന പദ്ധതികളെ സംബന്ധിച്ചും കേരള സംസ്ഥാന വയോജന കമ്മീഷൻ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളുമായി ചർച്ച ചെയ്യുന്നതിനുള്ള യോഗം കേരള സംസ്ഥാന വയോജന കമ്മീഷൻ ചെയർപേഴ്‌സൺ കെ സോമപ്രസാദിന്റെ അധ്യക്ഷതയിൽ ജൂലൈ 6ന് തിരുവനന്തപുരത്ത് ചേരുകയുണ്ടായി. സംസ്ഥാനത്തെ കോര്പറേഷന് മേയർമാർ, ജില്ല പഞ്ചായത്ത് പ്രസിഡന്റുമാർ, കേരള മുൻസിപ്പൽ ചേംബർ, കേരള ഗ്രാമ/ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ, എന്നിവരുടെ പ്രതിനിധികൾ, സംസ്ഥാന ആസൂത്രണ ബോർഡ്, വയോജന വകുപ്പ് എന്നിവയിൽ നിന്നായി 40 ലധികം പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. വയോജന കമ്മീഷൻ സംസ്ഥാനത്തെ എല്ലാ ജില്ലയിലും സന്ദർശനം നടത്തിയപ്പോൾ ലഭിച്ച വിവിധ വിഷയത്തിലുള്ള പരാതികളും നിർദ്ദേശങ്ങളും പരിശോധിച്ചതിൽ നിന്നും ലഭ്യമായ വിവിധ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് 27-ലധികം നിർദ്ദേശത്തിന്മേൽ ക്രിയാത്മകമായ ചർച്ച നടക്കുകയുണ്ടായി. സർക്കാർ തലത്തിൽ തീരുമാനമെടുക്കുവാനുള്ള നിരവധി വിഷയങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾ കമ്മീഷൻറെ ശ്രദ്ധയിൽ പെടുത്തുകയുണ്ടായി. വയോജന ക്ഷേമവുമായി ബന്ധപെട്ട് കമ്മീഷൻ മുന്നോട്ടു വച്ച നിർദ്ദേശങ്ങൾ യോഗത്തിൽ പങ്കെടുത്തവർ സ്വാഗതം ചെയ്യുകയും വയോജന ക്ഷേമവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പദ്ധതികൾ കൂടുതൽ ലളിതവത്കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുവാൻ ആവശ്യപ്പെടുകയുണ്ടായി. നൂതനങ്ങളായ വയോജന ക്ഷേമ പദ്ധതികൾ നടപ്പാക്കാൻ പ്ലാനിംഗ് ബോർഡിന്റെ നിബന്ധനകളിൽ കാലോചിതമായ മാറ്റം അനിവാര്യമാണെന്ന ആവശ്യം യോഗത്തിൽ ഉയർന്നു.

സംസ്ഥാന വയോജന കമ്മീഷൻ മുൻപാകെ തദ്ദേശ സ്വയംഭരണ മേധാവികൾ അവതരിപ്പിച്ച വിഷയത്തിൽ സർക്കാരിന്റെയും ആസൂത്രണ ബോർഡിന്റേയും ശ്രദ്ധയിൽപെടുത്തി വിഷയങ്ങൾ പരിശോധിച്ച് തുടർനടപടികൾക്കായി ശുപാർശ ചെയ്യുമെന്ന് കമ്മീഷൻ യോഗത്തിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *