മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസ്
ബെംഗളൂരു: മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസ്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നാണ് കേസ്.ബംഗളൂരു സദാശിവ നഗര്‍ പൊലീസാണ് യെദിയൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസെടുത്തത്. അമ്മക്കൊപ്പം സഹായം ചോദിച്ച് വന്ന 17 കാരിയോടാണ് യെദിയൂരപ്പ മോശമായി പെരുമാറിയതെന്ന് പറയുന്നു.കുട്ടിയുടെ മാതാപിതാക്കളാണ് പരാതി നല്‍കിയിരിക്കുന്നതെന്നാണ് വിവരം. ഫെബ്രുവരി 2 നാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു.