സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻകാർക്കും, ക്ഷേമനിധി പെൻഷൻകാർക്കും ഒരു മാസത്തെ പെൻഷൻ ഇന്ന് വിതരണം ചെയ്യും

Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻകാർക്കും, ക്ഷേമനിധി പെൻഷൻകാർക്കും ഒരു മാസത്തെ പെൻഷൻ ഇന്ന് വിതരണം ചെയ്യും. സെപ്റ്റംബറിലെ കുടിശ്ശികയായ 1600 രൂപയാണ് വിതരണം ചെയ്യുക. 48.16 ലക്ഷം സാമൂഹിക സുരക്ഷാ പെൻഷൻകാർക്കും, 5.78 ലക്ഷം ക്ഷേമനിധി പെൻഷൻകാർക്കും ആനുകൂല്യം ലഭിക്കുന്നതാണ്.ഒരാഴ്ചക്കുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കാനാണ് സർക്കാറിന്റെ തീരുമാനം. സാമൂഹിക സുരക്ഷാ പെൻഷനായി 715.35 കോടി രൂപയും, ക്ഷേമനിധി പെൻഷനായി 91.25 കോടി രൂപയുമാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. ഫെബ്രുവരി വരെ ഇനിയും അഞ്ച് മാസത്തെ പെൻഷൻ കുടിശ്ശിക നൽകാൻ ബാക്കിയുണ്ട്. ഇവ ഘട്ടം ഘട്ടമായി വിതരണം ചെയ്തേക്കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *