വർക്കലയിൽ അനധികൃതമായി പ്രവർത്തിച്ച സ്പാകൾ പൂട്ടിച്ച് പോലീസ്; അഞ്ചുപേർ അറസ്റ്റിൽ
വർക്കലയിൽ അനധികൃതമായി പ്രവർത്തിച്ച സ്പാകൾ പൂട്ടിച്ച് പോലീസ്. പരിശോധനയിൽ അഞ്ചുപേർ അറസ്റ്റിൽ. മാനദണ്ഡങ്ങൾ പാലിക്കാത്ത ഏഴ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് എത്തി പരിശോധന നടത്തിയത്. 12 സ്പാകളിലാണ് മിന്നൽ പരിശോധന നടത്തിയത്. ഇടവ സ്വദേശി നദീറ, പോണ്ടിച്ചേരി സ്വദേശിനി രഞ്ജിനി, ആറ്റിങ്ങൽ സ്വദേശി അമൽ ബാബു, ഓടയം സ്വദേശി നസൂറ, ഓട്ടോ ഡ്രൈവറായ കുരയ്ക്കണ്ണി സ്വദേശി നിഷാദ് എന്നിവരാണ് അറസ്റ്റിൽ ആയത്.

