UncategorizedLatestNEWS

വിജയിച്ച് കയറാന്‍ വാരിയേഴ്‌സ്

Spread the love

വിജയിച്ച് കയറാന്‍ വാരിയേഴ്‌സ്

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി തൃശൂര്‍ മാജിക് എഫ്‌സിക്കെതിരെ ഇറങ്ങും. നവംബര്‍ 7 ന് ശനിയാഴ്ച വൈകീട്ട് 7.30 ന് തൃശൂര്‍ കോപ്പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം.
അവസാന മത്സരത്തില്‍ പരാജയപ്പെട്ടാണ് ഇരുടീമുകളും ഇറങ്ങുന്നത്. കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി സ്വന്തം മൈതാനത്ത് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തിരുവനന്തപുരം കൊമ്പന്‍സിനെതിരെ പരാജയപ്പെട്ടപ്പോള്‍ ഫോഴ്‌സ കൊച്ചിക്കെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടാണ് തൃശൂരിന്റെ ഇറക്കം. അവസാന മത്സരങ്ങളില്‍ ഇരുടീമുകളും രണ്ട് തവണ ഓരോ ഗോളിന് പിന്നിട്ടുനിന്ന ശേഷം സമനില പിടിച്ചത് കൊണ്ട് തന്നെ ടീമില്‍ ആത്മവിശ്വാസം വര്‍ദ്ധിച്ചിട്ടുണ്ട്.
കണ്ണൂര്‍ വാരിയേഴ്‌സ് ടീം മധ്യനിരയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും ആക്രമണവും പ്രതിരോധവും ഫോമിലല്ല. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ മാത്രം നിരവധി അവസരങ്ങള്‍ ലഭിച്ച ടീമിന് കഴിഞ്ഞ മത്സരത്തിലാണ് ഗോള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചത്. അതോടൊപ്പം പ്രതിരോധത്തിലെ പാളിച്ചകളും ടീമിന് തിരിച്ചടിയാണ്. മൂന്ന് മത്സരത്തില്‍ നിന്ന് ഏഴ് ഗോളാണ് ടീം വഴങ്ങിയത്. ടീം വരുത്തുന്ന പിഴവില്‍ നിന്നാണ് എതിര്‍ടീം ഗോള്‍ നേടുന്നത് എന്നത് തലവേദനയാണ്.
ആറ് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഒരു മത്സരം പോലും വിജയിക്കാന്‍ സാധിച്ചിട്ടില്ല എന്ന ചീത്തപേര് സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ തീര്‍ക്കാനാകും തൃശൂരിന്റെ ശ്രമം. ആറ് മത്സരങ്ങളില്‍ നിന്ന് മൂന്ന് തോല്‍വിയും മൂന്ന് സമനിലയുമാണ് ടീമിന് നേടാന്‍ സാധിച്ചത്. അതോടൊപ്പം ഒരു മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിജയിക്കുകയും ചെയ്തു.

ഫോട്ടോ
കണ്ണൂര്‍ വാരിയേഴ്‌സ് താരങ്ങള്‍ പരിശീലനത്തില്‍

Leave a Reply

Your email address will not be published. Required fields are marked *