ഒന്നേകാൽ ലക്ഷം പേർക്ക് അന്നം നൽകി കെ പി സി സി വിചാർ വിഭാഗിന്റെ അന്നം പുണ്യം
നെയ്യാറ്റിൻകര :ഒന്നേകാൽ ലക്ഷം പേർക്ക് ഭക്ഷണമെത്തിച്ച പ്രവർത്തനം മാതൃകാപരമാണെന്നുംക്ഷേമ പ്രവർത്തനങ്ങളിലൂടെ നേരിട്ട് അർഹരായവരെ സഹോയാക്കുമ്പോഴാണ് രാഷ്ട്രീയ പ്രവത്തനം അർത്ഥപൂർണ്ണമാകുന്നതെന്ന് കരകുളം കൃഷ്ണപിള്ള പറഞ്ഞു.നെയ്യാറ്റിൻകര ജനറൽ ആശുപത്രിക്ക് മുന്നിൽ അറുനൂറ് ദിവസങ്ങളാ യി കോൺഗ്രസ് പ്രവർത്തകർ മുടങ്ങാതെ നടത്തി വരുന്ന അന്നദാനം അനുകരണീയ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.കെ പി സി സി വിചാർ വിഭാഗ് നേതൃത്വം നൽകുന്ന എം വേണുഗോപാലൻ തമ്പി നെയ്യാറ്റിൻകര ശശി സ്മാരക അന്നം പുണ്യം പദ്ധതിയുടെ അറുന്നൂറ് ദി ന ആഘോഷം ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നെയ്യാറ്റിൻകര ജനറൽ ആശുപത്രിക്ക് മുന്നിൽ അറുന്നൂറ് ദിവസമാ യി അന്നദാനം മുടങ്ങാതെ നടന്നു വരുന്നു. കോവിഡ് മൂലം ബുദ്ധിമുട്ടിലായ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ കൂട്ടിരിപ്പുകാർക്കും രോഗികൾക്കും ദുരിതകാലത്ത് കൈത്താങ്ങായാണ് ഭക്ഷണം നൽകി തുടങ്ങിയത് . വീടുകളിൽ നിന്നും കോൺഗ്രസ്സ് പ്രവർത്തകർ ഏറ്റുവാങ്ങുന്ന പൊതിച്ചോറുകളും സംഘടനകളും വ്യക്തികളും സംഭാവന ചെയ്യുന്ന ഭക്ഷണമാണ് ആശുപത്രിയിൽ വിതരണം ചെയ്യുന്നത്.ഓരോ ദിവസവും ഇരുന്നൂറിലധികം പേർക്ക് ഭക്ഷണമെത്തിക്കുന്നു. ആശുപത്രിക്ക് മുന്നിൽ എല്ലാ ദിവസവും ഉച്ചക്ക് 12.30 മണിക്ക് ഭക്ഷണം വിതരണം ചെയ്യുന്നത്. അറുന്നൂറ് ദിവസങ്ങൾക്കു ള്ളിൽ ഒന്നേകാൽ ലക്ഷം പേർക്കാണ് കോൺഗ്രസ് പ്രവർത്തകർ ഭക്ഷണ വിതരണം നടത്തിയത്. കോൺഗ്രസ് വാർഡ് മണ്ഡലം കമ്മിറ്റികളും കലാരഞ്ജിനി ക്ലബ്ബും,കെ പി എസ് ടി എ, യൂത്ത് കോൺഗ്രസ്, കെ എസ് യു, എൻജിഒ അസോസിയേഷൻ, സംസ്ക്കാര സാഹിതി, സ്വാതന്ത്ര്യസമര സേനാനി കുട്ടൻ നാടാർ സ്മാരക ട്രസ്റ്റ്, സദ്ഗമയ തുടങ്ങിയ സംഘടനകളാണ് പദ്ധതിയുമായി സഹകരിക്കുന്നത്. അറുന്നൂറ് ദിവസങ്ങൾ പൂർത്തിയാക്കിയ അന്നം പുണ്യം തുടരുന്നതിനാണ് തീരുമാനം.വിനോദ് സെൻ, അധ്യക്ഷത വഹിച്ച യോഗത്തിൽ , എം ആർ.സൈമൺ,, മാരായമുട്ടം സുരേഷ്, എം.മുഹിനുദീൻ അവനീന്ദ്രകുമാർ, കൊല്ലിയോട് സത്യനേശൻ, ബി. നിർമ്മല,ആർ.ഒ.അരുൺ അഡ്വ.ആങ്കോട് രാജേഷ് , എം സി സെൽവരാജ്, തുടങ്ങിയവർ സംസാരിച്ചു. . അറുന്നൂറാം ദിനത്തിലെ ഭക്ഷണമെത്തിച്ചത് പെരുങ്കടവിള മണ്ഡലം കോൺഗ്രസ് കമ്മിറ്റിയാണ്. ജയ രാജ് തമ്പി, ഷിനോജ്, ജോജിൻ,വിശ്വൻ, ഇടവഴിക്കര ജയൻ അരുവിപ്പുറം സുജിത്, ആയയിൽ രാജീവ്, അയിരൂർ ലക്ഷ്മി, ആയയിൽ നിഷാം, വൈ. ജോസഫ്, രാഹുൽ ദേവൻ, അശോകൻ തുടങ്ങിയവർ ഭക്ഷണവിതരണത്തിന് നേതൃത്വംനൽകി.