LatestNEWS

ലഹരിക്കെതിരെ പോരാടാൻ 300 വിദ്യാർത്ഥികൾ; കെ.ജി.എം.ഒ.എ.യുടെ ‘ടൂഫാൻ – ഇൻഫെർണോ’ സംഘടിപ്പിച്ചു

Spread the love

മേനംകുളം: തിരുവനന്തപുരം ജില്ലാ കെ.ജി.എം.ഒ.എ.യുടെ നേതൃത്വത്തിൽ ‘തൂഫാൻ’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാ തല പരിപാടിയായ ‘ഇൻഫെർണോ’ 2026 ഒക്ടോബർ 27-ന് രാവിലെ 11.30-ന് മേനംകുളം മരിയൻ എൻജിനീയറിങ് കോളേജിൽ നടന്നു. ബ്ലോക്ക് പ്രസിഡന്റ് ജോളി പത്രോസ് ഉദ്ഘാടനം ചെയ്തു.സാംസൺ എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി ഡോ. ഷീജ എം.പി. സ്വാഗതം ആശംസിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. സുനിത എൻ. ആശംസകൾ നേർന്നു.പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ സൈക്യാട്രിസ്റ്റ് ഡോ. ഉണ്ണികൃഷ്ണൻ മുന്നൂറോളം വിദ്യാർത്ഥികൾക്ക് ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും മാനസികാരോഗ്യ സംരക്ഷണത്തെക്കുറിച്ചും ബോധവത്കരണ ക്ലാസ് നയിച്ചു.പരിപാടിയുടെ ഭാഗമായി മുന്നൂറോളം വിദ്യാർത്ഥികൾ ലഹരിയിൽനിന്ന് വിട്ടുനിൽക്കുമെന്നും ലഹരിക്കെതിരായ പോരാട്ടത്തിൽ സജീവമായി പങ്കാളികളായി ‘ടൂഫാൻ വാരിയർമാരായി’ പ്രവർത്തിക്കുമെന്നും പ്രതിജ്ഞയെടുത്തു. വിദ്യാർത്ഥികളിൽ ലഹരിവിരുദ്ധ അവബോധം വളർത്തുകയും ലഹരിമുക്ത സമൂഹത്തിനായി യുവതലമുറയെ സജ്ജരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *