NEWSLatest

2026 ഒക്ടോബർ 19 മുതൽ നടന്ന് വരുന്ന 14 ദിവസത്തെ ഇന്ത്യ – ഓസ്ട്രേലിയ സംയുക്ത സൈനിക അഭ്യാസമായ ‘ഓസ്ട്രഹിന്ദ് 2026’ നവംബർ 01 -ന് സമാപിക്കും

Spread the love

ഇന്ത്യ – ഓസ്ട്രേലിയ സൈനിക അഭ്യാസം – ‘ഓസ്ട്രഹിന്ദ് ‘ നവംബർ 01-ന് സമാപിക്കും

2026 ഒക്ടോബർ 19 മുതൽ നടന്ന് വരുന്ന 14 ദിവസത്തെ ഇന്ത്യ – ഓസ്ട്രേലിയ സംയുക്ത സൈനിക അഭ്യാസമായ ‘ഓസ്ട്രഹിന്ദ് 2026’ നവംബർ 01 -ന് സമാപിക്കും.

ഇന്ത്യൻ നാവികസേനയുടെയും കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസിന്റെയും പങ്കാളിത്തത്തോടെ ഇന്ത്യൻ സൈന്യത്തിന്റെ ഗർവാൾ റൈഫിൾസിലെയും ഓസ്ട്രേലിയയുടെ 13-ാമത് ഇൻഫൻട്രി ബ്രിഗേഡിലെയും സൈനികർ നടത്തുന്ന സംയുക്ത സൈനിക പരിശീലനം, ഇന്റർ-ഏജൻസി ഏകോപനവും സംയുക്ത പ്രവർത്തന ശേഷിയും വെളിപ്പെടുത്തി..

ഇരു സൈന്യങ്ങളി ലെയും സൈനികർ കാടുകളിലും ദ്വീപുകളിലും തീരദേശങ്ങളിലും തീവ്രവും തന്ത്രപരവുമായ അഭ്യാസങ്ങളും പരിശീലനവുമാണ് നടത്തിയത്. കടൽ, വ്യോമ മേഖലകളിലെ പരിശീലനം മുന്നേറുകയാണ്. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ സംയോജിത വും തന്ത്രപരവുമായ നീക്കങ്ങൾ, ദൗത്യ നിർവഹണം എന്നിവ മെച്ചപ്പെടുത്തുന്നതിനായി സൈനികർ കടൽ മാർഗ്ഗവും വ്യോമ മാർഗ്ഗവുമുള്ള ഇൻസെർഷൻ ഡ്രില്ലുകൾ നടത്തി.

ഇന്ത്യൻ നാവികസേനയുടെയും കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിന്റെയും പങ്കാളിത്തത്തോടെ, രക്ഷാപ്രവർത്തനങ്ങൾ, അപകട മരണങ്ങൾ ഒഴിവാക്കൽ, ഏകോപിത അടിയന്തര പ്രവർത്തനം എന്നിവയുൾപ്പെടെയുള്ള മാനുഷിക സഹായ, ദുരന്ത നിവാരണ (HADR) പ്രവർത്തനങ്ങളിലും തുടർച്ചയായ പരിശീലനം ശ്രദ്ധ കേന്ദ്രീകരിച്ചു. സങ്കീർണ്ണമായ അടിയന്തര സാഹചര്യങ്ങൾക്കുള്ള സംയുക്ത തയ്യാറെടുപ്പ് ശക്തിപ്പെടുത്തുക ലക്ഷൃമിട്ടായിരുന്നു പരിശീലനം. പരസ്പര വിശ്വാസം വളർത്തിയെടുക്കുന്നതിനും നിലവിലെ ഇന്ത്യ-ഓസ്‌ട്രേലിയ പ്രതിരോധ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പരിശീലന പരിപാടി ലക്ഷ്യമിടുന്നു.

Leave a Reply

Your email address will not be published. Required fields are marked *