LatestNEWS

കുടുംബശ്രീ ഒരു നേര്‍ച്ചിത്രം’ ഫോട്ടോഗ്രാഫി മത്സരം, എട്ടാം സീസണ്‍ -2026 നവംബര്‍ 28 വരെ എന്‍ട്രികള്‍ അയയ്ക്കാം

Spread the love

തിരുവനന്തപുരം : കുടുംബശ്രീ സംഘടിപ്പിക്കുന്ന ‘കുടുംബശ്രീ ഒരു നേര്‍ച്ചിത്രം’ ഫോട്ടോഗ്രാഫി മത്സരത്തിന്റെ എട്ടാം സീസണിലേക്ക് ചിത്രങ്ങള്‍ അയക്കാം. 2026 നവംബര്‍ 28 ആണ് അവസാന തീയതി. കുടുംബശ്രീയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിലേക്ക് പരിഗണിക്കുക. പൊതുവിഭാഗത്തിനും അയല്‍ക്കൂട്ട /ഓക്‌സിലറി വിഭാഗത്തിനും പ്രത്യേകം സമ്മാനങ്ങളുണ്ട്. പൊതുവിഭാഗത്തില്‍ ഏറ്റവും മികച്ച ചിത്രത്തിന് 30,000 രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കും. മികച്ച രണ്ടാമത്തെ ചിത്രത്തിന് 20,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 15,000 രൂപയും ക്യാഷ് അവാര്‍ഡായി ലഭിക്കും. കൂടാതെ അഞ്ച് പേര്‍ക്ക് 2500 രൂപവീതം പ്രോത്സാഹന സമ്മാനവുമുണ്ട്. അയല്‍ക്കൂട്ട/ഓക്‌സിലറി വിഭാഗത്തിനായുള്ള മത്സരത്തില്‍ ഏറ്റവും മികച്ച ചിത്രത്തിന് 30,000 രൂപയും രണ്ടാമത്തെ ചിത്രത്തിന് 20,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 15,000 രൂപയും ക്യാഷ് അവാര്‍ഡായി ലഭിക്കും. അഞ്ച് പേര്‍ക്ക് 2500 രൂപവീതം പ്രോത്സാഹന സമ്മാനവുമുണ്ട്. കൂടാതെ വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും.വിശദവിവരങ്ങള്‍ അടങ്ങിയ നോട്ടിഫിക്കേഷന്റെ പൂര്‍ണ്ണരൂപം www.kudumbashree.org/photography2026 എന്ന വെബ്‌സൈറ്റ് ലിങ്കില്‍ ലഭിക്കും. ഫോട്ടോകള്‍ kudumbashreephotocontest@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയച്ചു നല്‍കാം. ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയ സി.ഡി-യോ പെന്‍ഡ്രൈവോ അല്ലെങ്കില്‍ ഫോട്ടോയുടെ പ്രിന്റുകളോ ‘പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസ്, രണ്ടാം നില, ട്രിഡ റീഹാബിലിറ്റേഷന്‍ ബില്‍ഡിങ്, മെഡിക്കല്‍ കോളേജ് (പി.ഒ), തിരുവനന്തപുരം- 695011 എന്ന വിലാസത്തിലേക്കും അയച്ചു നല്‍കാം. ‘കുടുംബശ്രീ ഒരു നേര്‍ച്ചിത്രം ഫോട്ടോഗ്രാഫി മത്സരം-സീസണ്‍ 8’ എന്ന് കവറിന് മുകളില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. കുടുംബശ്രീ അയല്‍ക്കൂട്ട യോഗങ്ങള്‍, അയല്‍ക്കൂട്ടാംഗങ്ങള്‍ നടത്തുന്ന വിവിധ സംരംഭ പ്രവര്‍ത്തനങ്ങളും കാര്‍ഷിക പ്രവര്‍ത്തനങ്ങളും, കുടുംബശ്രീ ബാലസഭകള്‍, ബഡ്‌സ് സ്ഥാപനങ്ങള്‍ എന്നിങ്ങനെ കുടുംബശ്രീയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ആധാരമാക്കി ചിത്രങ്ങള്‍ എടുക്കാനാകും.

Leave a Reply

Your email address will not be published. Required fields are marked *