കാട്ടാക്കടയിൽ ഐഎസ്ആർഒ ബസിൽ നിന്ന് പുക ഉയർന്നു; 25 യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Spread the love

കാട്ടാക്കടയിൽ ഐഎസ്ആർഒ ബസിൽ നിന്ന് പുക ഉയർന്നു; 25 യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാട്ടാക്കട: കിള്ളി കുരിശടിക്ക് സമീപം ഐഎസ്ആർഒ ജീവനക്കാരുമായി എത്തിയ ബസിൽ നിന്ന് പുക ഉയർന്നതിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി. ഇന്ന് രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.

ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവർ വാഹനം നിർത്തി. എന്നാൽ ബസിന്റെ ഡോർ തുറക്കാൻ കഴിയാതെ വന്നതോടെ സ്ത്രീകളടക്കം 25ഓളം യാത്രക്കാർ അകത്ത് കുടുങ്ങുകയായിരുന്നു.

തുടർന്ന് സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരിൽ ഒരാൾ കല്ലുപയോഗിച്ച് ബസിന്റെ പിൻവശത്തെ സൈഡ് ഗ്ലാസ് തകർത്തു. ഇതുവഴി ഏതാനും യാത്രക്കാരെ പുറത്തേക്ക് എത്തിച്ചു.

പിന്നീട് ബസിന് പുറത്തുള്ള എമർജൻസി ഡോർ ഓപ്പൺ സ്വിച്ച് അമർത്തി വാതിൽ തുറന്നതോടെയാണ് ബാക്കിയുള്ള യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയത്.

വിവരമറിഞ്ഞ് ഫയർഫോഴ്സ് സ്ഥലത്തെത്തി. ബസിൽ നിന്ന് പുക ഉയർന്ന ഭാഗത്ത് വെള്ളം പമ്പ് ചെയ്ത് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.

നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കാൻ സഹായിച്ചത്. ബസിൽ നിന്ന് പുക ഉയരാനുണ്ടായ കാരണം വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *