LatestNEWS

വിഴിഞ്ഞത്ത് ആംബുലൻസിന്റെ മറവിൽ കഞ്ചാവ് കച്ചവടം

Spread the love

വിഴിഞ്ഞത്ത് ആംബുലൻസിന്റെ മറവിൽ കഞ്ചാവ് കച്ചവടം; ഡ്രൈവർ അഭിലാഷ് അറസ്റ്റിൽ രോഗികളെയും അപകടത്തിൽപ്പെടുന്നവരെയും അടിയന്തരമായി ആശുപത്രിയിലെത്തിച്ച് മനുഷ്യജീവൻ രക്ഷിക്കേണ്ട ആംബുലൻസ് കഞ്ചാവ് വിൽപ്പനയ്ക്ക് ഉപയോഗിച്ചതായി കണ്ടെത്തിയ സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ.വിഴിഞ്ഞത്താണ് സംഭവം. ആംബുലൻസ് ഡ്രൈവറായ അഭിലാഷിനെയാണ് പോലീസ് പിടികൂടിയത്.ആംബുലൻസ് റോഡരികിൽ ഒതുക്കിനിർത്തിയായിരുന്നു ഇയാൾ കഞ്ചാവ് കച്ചവടം നടത്തിയിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തെക്കുറിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ആംബുലൻസിൽ കഞ്ചാവ് കണ്ടെത്തിയത്. തുടർന്ന് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *