ഐ പി ആർ ഡിജില്ലാ ഇൻഫർമേഷൻ ഓഫിസ്തിരുവനന്തപുരംവാർത്താക്കുറിപ്പ്05 ഫെബ്രുവരി 2026

Spread the love

വാഴമുട്ടം ഗവ ഹൈസ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സർക്കാർ വിഭാവനം ചെയ്ത അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാലയങ്ങൾ എന്ന ലക്ഷ്യം വാഴമുട്ടത്തും യാഥാർത്ഥ്യമാക്കിയെന്ന് പൊതു വിദ്യാഭ്യാസം തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. നേമം നിയോജക മണ്ഡലത്തിലെ വാഴമുട്ടം സർക്കാർ ഹൈ സ്കൂളിലെ പുതിയ കെട്ടിടങ്ങളും വികസന പദ്ധതികളും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സാധാരണക്കാരന്റെ കുട്ടിക്ക് ലോകത്തെവിടെയുമുള്ള പഠന സൗകര്യങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ള ലാബുകളും ക്ലാസ് റൂമുകളും ഒരുക്കുക എന്നതാണ് സർക്കാർ നയമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ നേമം മണ്ഡലത്തിൽ 900 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളും വിദ്യഭ്യാസ മേഖലയ്ക്ക് വേണ്ടി 100 കോടി രൂപയുമാണ് നീക്കിവച്ചത്.

11.38 കോടി രൂപയുടെ ചെലവിലാണ് വാഴമുട്ടം ഹൈസ്കൂളിൽ സമഗ്ര വികസന പദ്ധതികൾ നടപ്പിലാക്കിയത്. പത്തുകോടി രൂപ അനുവദിച്ച വാഴമുട്ടം ഹൈസ്കൂളിൽ ഒന്നാംഘട്ടമായി അഞ്ചു കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം, രണ്ടാംഘട്ടമായി അഞ്ചു കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം, കിഫ്ബിയുടെ ഒരുകോടി 38 ലക്ഷം രൂപ ഉപയോഗിച്ചുള്ള തുടർനിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എന്നിവയാണ് നിർവഹിച്ചത്.

ഒന്നാം ഘട്ടത്തിൽ വാഴമുട്ടം സർക്കാർ ഹൈസ്കൂളിൽ നിർമിച്ച കെട്ടിടത്തിൽ ലിഫ്റ്റോട് കൂടി, താഴത്തെ നിലയിൽ നാലു ക്ലാസ് മുറികളും ഒരു ടോയ്‌ലെറ്റും മുകളിലത്തെ നിലയിൽ നാലു ക്ലാസ് മുറികളും ഒരു ലൈബ്രറി, ഒരു സ്റ്റാഫ് റൂം, ഗേൾസ് ടോയ്‌ലെറ്റ് ബ്ലോക്ക്, ബോയ്സ് ടോയ്‌ലെറ്റ് ബ്ലോക്ക്, പി എച്ച് ടോയ്‌ലെറ്റ് ഉൾപ്പെടെ 866 സ്ക്വയർ മീറ്ററാണ് കെട്ടിടത്തിന്റെ ആകെ വിസ്തീർണ്ണം.

രണ്ടാം ഘട്ടത്തിൽ ലിഫ്റ്റോടു കൂടിയ കെട്ടിടത്തിൽ താഴത്തെ നിലയിൽ മൂന്ന് ക്ലാസ് മുറികൾ, ഒരു എൽഇഡി റൂം,എച്ച് എം റൂം, എന്നിവയും മുകളിലത്തെ നിലയിൽ നാല് ക്ലാസ് മുറികൾ, ഒരു ലാബ്, ഒരു സ്റ്റാഫ് റൂം, എന്നിവയും ഉൾപ്പെടെ 712
സ്ക്വയർ മീറ്ററാണ് ആകെ വിസ്തീർണ്ണം.

സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പൂങ്കുളം വാർഡ് കൗൺസിലർ രതീഷ് അധ്യക്ഷത വഹിച്ചു. പുഞ്ചക്കരി വാർഡ് കൗൺസിലർ ശൈലജ,
പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷീജ ഗോപിനാഥ്,
പിഡബ്ല്യുഡി ചീഫ് എൻജിനീയർ ദീപ, ഹെഡ്മിസ്ട്രസ് ശ്രീജ ബി.എസ് എന്നിവർ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *