മേനംകുളത്തെ സായുധ വനിതാ ബറ്റാലിയനിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു. സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍ ഉദ്ഘാടനം ചെയ്തു.

മേനംകുളത്തെ സായുധ വനിതാ ബറ്റാലിയനിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു.
സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍ ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം മേനംകുളം ആസ്ഥാനമായുള്ള കേരള സായുധ വനിതാ ബറ്റാലിയനിലെ വിവിധ വികസനക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍ നിര്‍വഹിച്ചു.
കാലഘട്ടം ആവശ്യപ്പെടുന്നതനുസരിച്ച് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ വനിതാ ബറ്റാലിയന്‍ അംഗങ്ങള്‍ പര്യാപ്തരാണെന്നും വനിതകള്‍ കേരള പോലീസിന്‍റെ അഭിമാനമാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ റവാഡ ആസാദ് ചന്ദ്ര ശേഖര്‍ പറഞ്ഞു. പൊതുജനങ്ങളോട് സൗഹാര്‍ദമായി പെരുമാറാനും അവര്‍ക്ക് നീതി വാങ്ങിക്കൊടുക്കാനും എപ്പോഴും സേനാംഗങ്ങള്‍ പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
വനിതാ പൊലീസ് സേനാംഗങ്ങളുടെ ക്ഷേമവും പരിശീലനവും ലക്ഷ്യമിട്ട് സ്വയംരക്ഷാ പരിശീലനത്തിനായുള്ള ‘ശക്തി ഹാള്‍’, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ‘പ്രജ്ഞ ലേണിംഗ് സെന്‍റര്‍’ സ്മാര്‍ട്ട് ക്ലാസ്റൂം, സേനാഗംങ്ങള്‍ക്ക് കൗണ്‍സലിംഗ് സൗകര്യമൊരുക്കുന്ന ‘അഭയ ക്ലിനിക്ക്’, കെ.എ.ഡബ്ല്യു.പി. ബറ്റാലിയന്‍റെ പുതിയ വെബ്സൈറ്റ് എന്നിവയാണ് ഉദ്ഘാടനം ചെയ്യപ്പെട്ട പ്രധാന പദ്ധതികള്‍.
സേനാംഗങ്ങളുടെ ജډദിനം വ്യത്യസ്തമായി ആഘോഷിക്കുന്നതിനുള്ള څബര്‍ത്ത് ഡേ ട്രീچ പദ്ധതിക്കും സംസ്ഥാന പോലീസ് മേധാവി തുടക്കമിട്ടു. ഉദ്യോഗസ്ഥരുടെ ജډദിനങ്ങളില്‍ ആ വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമിലെ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുകയും അവരുടെ നേതൃത്വത്തില്‍ ബറ്റാലിയന്‍ പരിസരത്ത് വൃക്ഷത്തൈ നട്ടുപിടിപ്പിക്കുകയും ചെയ്യുന്നതാണ് പദ്ധതി.
ഓരോ മാസവും ബറ്റാലിയനില്‍ മികച്ച സേവനം കാഴ്ചവയ്ക്കുന്ന സേനാംഗങ്ങളെ ആദരിക്കുന്നതിനായി അവരുടെ ഫോട്ടോയും വിവരങ്ങളും പ്രദര്‍ശിപ്പിക്കുന്ന ‘വീരാംഗനാ വാള്‍’ പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. ബറ്റാലിയന്‍ അംഗങ്ങള്‍ക്ക് ധരിക്കാനായി രൂപകല്പന ചെയ്ത ടിഷര്‍ട്ടിന്‍റെ പ്രകാശനവും ഡിജിപി നിര്‍വഹിച്ചു.
ചടങ്ങിന്‍റെ ഭാഗമായി യങ് ഇന്ത്യ സ്വയംരക്ഷാ പരിശീലകരെയും ഹാറ്റ്സിന്‍റെ കൗണ്‍സലിംഗ് സംഘത്തെയും ആദരിച്ചു. സ്വയംരക്ഷാ പരിശീലനത്തിന്‍റെ പ്രദര്‍ശനം, ബര്‍ത്ത് ഡേ ട്രീ പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈ നടീല്‍ ചടങ്ങ് എന്നിവയും ഇതോടൊപ്പം നടന്നു.
ആംഡ് പൊലീസ് ബറ്റാലിയന്‍ എ.ഡി.ജി.പി. ബല്‍റാം കുമാര്‍ ഉപാധ്യായ, ബറ്റാലിയന്‍ ഡി.ഐ.ജിയുടെ അധിക ചുമതലയുമുള്ള ഡോ. ജെ. ഹിമേന്ദ്രനാഥ്, വനിതാ പൊലീസ് ബറ്റാലിയന്‍ കമാന്‍ഡന്‍റ് അഞ്ജലി ഭാവന, കേരള ആംഡ് പൊലീസ് ബറ്റാലിയന്‍ ആസ്ഥാനത്തെ കമാന്‍ഡന്‍റ് കെ.ഇ. ബൈജു എന്നിവര്‍ ചടങ്ങില്‍



