ദീര്‍ഘകാല കരാരില്‍ ഒപ്പിട്ട് കെഎസ്ഇബി; യൂണിറ്റ് ആറ് രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ 2028 മുതല്‍ 25 വര്‍ഷത്തേക്ക് ധാരണ
സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡുമായി ദീര്‍ഘകാല കരാരില്‍ ഒപ്പിട്ട് കെഎസ്ഇബി. ഒരു യൂണിറ്റിന് ആറ് രൂപ നിരക്കില്‍ നാല് മണിക്കൂര്‍ നേരത്തേക്കാണ് വൈദ്യുതി ലഭിക്കുക. 2028 മുതല്‍ 25 വര്‍ഷത്തേക്കാണ് കരാര്‍. നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കരാര്‍ കൊണ്ട് പരിഹാരമാകില്ല2028 മുതല്‍ പീക്ക് സമയത്തേക്ക് 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി ചര്‍ച്ചകള്‍ തുടരുകയാണ്. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയര്‍ന്നനിലയില്‍ത്തന്നെ തുടരുകയാണെന്ന് വൈദ്യുതി വകുപ്പ് പ്രസ്താവനയിലൂടെ അറിയിച്ചു. വരുംദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കുമെന്നാണ് വിലയിരുത്തലുകള്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള ചര്‍ച്ചകളും തുടരുകയാണ്.


