മുവാറ്റുപുഴ ഭദ്രാസ മുൻ അധ്യക്ഷൻ എബ്രഹാം മോർ ജൂലിയോസ് പിതാവ് കാലം ചെയ്തു

Spread the love

അഭിവന്ദ്യ ഡോ. അബ്രഹാം മാർ ജൂലിയോസ് മെത്രാപ്പോലീത്ത 1945 മേയ് 25-ന് തിരുവല്ലയിലെ കല്ലൂപ്പാറയിൽ വർഗീസ് കാക്കനാട്ടിലിന്റെയും അന്നമ്മ വർഗീസിന്റെയും മകനായി ജനിച്ചു. 1961-ൽ തിരുവല്ല മൈനർ സെമിനാരിയിൽ വൈദികപരിശീലനം ആരംഭിച്ചു. കോട്ടയം വടവാതൂരിലെ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ തത്ത്വശാസ്ത്രപഠനവും റോമിലെ പ്രൊപ്പഗാന്ത കോളേജിൽ ദൈവശാസ്ത്രപഠനവും നടത്തി. വൈദികനായി വിവിധ ഇടവകകളിൽ ശുശ്രൂഷ ചെയ്ത അദ്ദേഹം തിരുവല്ല അതിരൂപതയുടെ സാമൂഹ്യസേവന പ്രവർത്തനങ്ങളിലും സജീവമായി. പിന്നീട് പുഷ്പഗിരി മെഡിക്കൽ സൊസൈറ്റിയുടെയും പുഷ്പഗിരി മെഡിക്കൽ കോളേജിന്റെയും വളർച്ചയിൽ പ്രധാന പങ്കുവഹിച്ചു. ബൈബിൾ പഠനത്തിൽ പ്രത്യേക വൈദഗ്ധ്യം നേടിയ അദ്ദേഹം റോമിലും ജറുസലേമിലും ഉയർന്ന പഠനം നടത്തി, ബൈബിൾ-ദൈവശാസ്ത്ര വിഷയങ്ങളിൽ അധ്യാപകനായും ഗ്രന്ഥകാരനായും പ്രവർത്തിച്ചു.2008 ജനുവരി 18-ന് മൂവാറ്റുപുഴ രൂപതയുടെ മെത്രാനായി നിയമിതനായി. 2008 ഫെബ്രുവരി 9-ന് മൂവാറ്റുപുഴ സെന്റ് ജോസഫ്സ് കത്തീഡ്രലിൽ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കോസ് അദ്ദേഹത്തെ മെത്രാനായി അഭിഷേകം ചെയ്തു. 2008 മുതൽ 2019 വരെ മൂവാറ്റുപുഴ രൂപതയെ നയിച്ച അദ്ദേഹം 2026 സെപ്റ്റംബർ 19 ന് കാലം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *