കൊയ്ത്തൂർക്കോണം സുന്ദരന് ഡോക്ടറേറ്റ്
ആറ്റിങ്ങൽ: ദശാബ്ദങ്ങൾ നീണ്ട ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി സാമൂഹ്യ പ്രവർത്തകനും ഡിസിസി ജനറൽ സെക്രട്ടറിയുമായ കൊയ്ത്തൂർക്കോണം സുന്ദരന് ഇന്റർനാഷണൽ തമിഴ് യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്.മേഖലയിലെ പൊതുപ്രവർത്തന രംഗത്തും ജീവകാരുണ്യ മേഖലയിലും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് സർവകലാശാല അദ്ദേഹത്തെ ആദരിച്ചത്. നിർധനരെ സഹായിക്കുന്നതിനും സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മുന്നിൽനിന്ന അദ്ദേഹത്തിന്റെ ദീർഘകാലത്തെ ജനകീയ ഇടപെടലുകൾക്കുള്ള പുരസ്കാരമായാണ് ഈ അംഗീകാരം ലഭിച്ചത്.

