മലയാള സിനിമ, സീരിയൽ നടി കനകലത അന്തരിച്ചു
മലയാള സിനിമ, സീരിയൽ നടി കനകലത അന്തരിച്ചു. പാർക്കിൻസൺസ് രോഗ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കിരീടം, മിഥുനം, ഇൻസ്പെക്‌ടർ ബെൽറാം ഉൾപ്പെടെ 400ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മുപ്പതിലധികം സീരിയലുകളിലും കനകലത വേഷമിട്ടിട്ടുണ്ട്.