ഇന്ത്യൻ വ്യോമസേനാ ബാൻഡിന്റെ സംഗീതവിരുന്ന് നാളെ നിശാഗന്ധിയിൽ

Spread the love

തിരുവനന്തപുരം: 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ദക്ഷിണ വ്യോമസേനയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ വ്യോമസേനാ ബാൻഡ് അവതരിപ്പിക്കുന്ന സംഗീതവിരുന്ന് വ്യാഴാഴ്ച വൈകിട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും. പരിപാടിയിൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ മുഖ്യാതിഥിയാകും.സ്വാതന്ത്ര്യദിന വാർഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ പ്രതിരോധ സേനകളും മറ്റ് സായുധ സേനകളും രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ബാൻഡ് പ്രകടനങ്ങളുടെ ഭാഗമായാണ് പരിപാടി. നിശാഗന്ധിയിൽ നടക്കുന്ന ഈ സംഗീത വിരുന്നിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *