എൻഎസ്എസ് കരയോഗ രൂപീകരണം നടന്നു

Spread the love

നെയ്യാറ്റിൻകര: ഓലത്താന്നി കേന്ദ്രമായി നായർ സർവീസ് സൊസൈറ്റിയുടെ കരയോഗ രൂപീകരണം നടന്നു.താലൂക്ക് യൂണിയൻ പ്രസിഡൻറ് പി എസ് നാരായണൻ നായർ യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഒമ്പതംഗ അഡ്ഹോക്ക് കമ്മിറ്റിക്ക് രൂപം നൽകി.ചെയർമാനായി ആർ.വി. മോഹനൻ നായരെയും കൺവീനറായി ഡി. ജയനെയും തെരഞ്ഞെടുത്തു. താലൂക്ക് യൂണിയൻ സെക്രട്ടറി ജീവൻകുമാർ, ഇൻസ്പെക്ടർ അരുൺ, മേഖലാ കൺവീനർ രാജേന്ദ്രൻ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *