ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നുന്നത് തടയാൻ ഈ ജ്യൂസ് കുടിയ്ക്കൂ

Spread the love

അത്ര സ്വാദില്ലെങ്കില്‍ പോലും ആരോഗ്യം സംരക്ഷിക്കുന്ന ജ്യൂസുകളിലൊന്നാണ് കുക്കുമ്പർ ജ്യൂസ്. ശരീരത്തില്‍ ജലാംശം നില നിര്‍ത്തി ആരോഗ്യം നല്‍കാൻ കുക്കുമ്പര്‍ ജ്യൂസ് സഹായിക്കുന്നു. ഹൃദയപ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടക്കുവാനും ശരീരത്തില്‍ നിന്നും ടോക്സിനുകള്‍ പുറന്തള്ളാനും സഹായിക്കും.പൊട്ടാസ്യം, വിറ്റാമിന്‍ ഇ എന്നിവയുടെ കലവറയായ കുക്കുമ്പര്‍ ജ്യൂസ് ചർമ്മ സംരക്ഷകൻ കൂടിയാണ്. ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുന്നതുകൊണ്ട് ചുളിവുകള്‍ അടക്കമുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ചര്‍മ്മത്തെ ശുദ്ധീകരിക്കുകയും ചര്‍മസുഷിരങ്ങള്‍ തുറക്കാൻ സഹായിക്കുകയും ചെയ്യുന്നു. ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നുന്നത് പിടിച്ചുനിര്‍ത്താന്‍ സാധിക്കും. സൂര്യ താപത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാനും കരുവാളിപ്പ് നീക്കം ചെയ്യാനും സഹായിക്കുന്നു.തടി കുറയ്ക്കാനും കലോറി തീരെയില്ലാത്ത കുക്കുമ്പര്‍ ജ്യൂസ് സഹായകമാണ്. വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നും. വിശപ്പു കുറയ്ക്കും. ഇതിലെ ജലാംശം ശരീരത്തിലെ കൊഴുപ്പു കളയാന്‍ സഹായിക്കും.ദഹനസംബന്ധമായ പ്രശ്നങ്ങള്‍, ഗ്യാസ്ട്രൈറ്റിസ്, നെഞ്ചെരിച്ചില്‍, അസിഡിറ്റി, അള്‍സര്‍, മലബന്ധം എന്നിവ ഒഴിവാക്കാന്‍ വെള്ളരിക്ക അടങ്ങിയ ലഘുഭക്ഷണങ്ങള്‍ ‌കഴിക്കുന്നത് ​ഗുണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *