അമിതമായ ശരീരഭാരംകുറയ്ക്കാനുള്ള വഴികൾ

Spread the love

ഇന്ന് പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് അമിതമായ ശരീരഭാരം. കഠിനമായ വ്യായാമമുറകളോ ഡയറ്റോ ചെയ്യാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നില്ല. നിത്യ ജീവിതത്തില്‍ വരുത്താവുന്ന ചെറിയ ചില നിയന്ത്രണങ്ങള്‍ കൊണ്ട് ശരീരഭാരം നിയന്ത്രിക്കാന്‍ കഴിയും.ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും കുറഞ്ഞത് നാല് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. വെള്ളം കുടിച്ചാല്‍ ശരീരഭാരം കുറയുക മാത്രമല്ല മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. വെള്ളം ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ സഹായിക്കും.മധുരം നിര്‍ബന്ധമായും ഒഴിവാക്കുക. ചായയില്‍ മധുരം ചേര്‍ക്കുന്നതും മധുര പലഹാരങ്ങള്‍ കഴിക്കുന്നതുമെല്ലാം ഒഴിവാക്കേണ്ടത് വളരെ അത്യാവശ്യമാണ്. മധുരം കഴിക്കുന്നതിലൂടെ ശരീരഭാരം കൂടുകയും ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്.പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. ദാൽ, മുട്ട, പനീര്‍, സോയ പോലുള്ള ഭക്ഷണങ്ങള്‍ പ്രോട്ടീന്‍ സമ്പുഷ്ടമാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വയറ് നിറഞ്ഞതായി തോന്നിപ്പിക്കും. ദിവസവും 45 മിനിറ്റ് നടക്കാന്‍ നിങ്ങള്‍ സമയം മാറ്റിവയ്‌ക്കേണ്ടത് വളരെ അത്യാവശ്യമാണ്. രാത്രി എന്ത് കഴിച്ചാലും അതിനുശേഷം അല്‍പമൊന്ന് നടക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.കോള, വ്യത്യസ്ത നിറങ്ങളിലുള്ള പാനീയങ്ങള്‍, സോഫ്റ്റ് ഡ്രിങ്ക്‌സ് പോലുള്ളവ പതിവായി കഴിക്കുന്നത് പൊണ്ണത്തടിയ്ക്ക് കാരണമായേക്കാമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. സോഫ്റ്റ് ഡ്രിങ്ക്‌സുകളുടെ പ്രധാന ചേരുവ അതിലടങ്ങിയിരിക്കുന്ന പഞ്ചസാരയാണ്. ഇത്തരം പാനീയങ്ങളും ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *