ഇന്ത്യയിലേക്കെത്തിച്ച ചീറ്റകളിൽ ഒന്നു കൂടി ചത്തതായി മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനം സ്ഥിരീകരിച്ചു

Spread the love

ഭോപ്പാൽ: ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്കെത്തിച്ച ചീറ്റകളിൽ ഒന്നു കൂടി ചത്തതായി മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനം സ്ഥിരീകരിച്ചു. മൂന്നു ദിവസത്തിനിടെ രണ്ടാമത്തെ ചീറ്റയാണ് ചാവുന്നത്. സൂരജ് എന്നു പേരിട്ടിരുന്ന ആൺ ചീറ്റയാണ് വെള്ളിയാഴ്ച്ച രാവിലെയോടെ ചത്തത്. പാൽപുർ ഈസ്റ്റ് ഫോറസ്റ്റ് റേഞ്ചിനേട് ചേർന്ന് അവശനായി കിടക്കുന്ന നിലയിലാണ് സൂരജിനെ നിരീക്ഷക സംഘം കണ്ടെത്തിയത്. ചീറ്റയുടെ കഴുത്തിന് ചുറ്റും ഈച്ചകളുണ്ടായിരുന്നു.നിരീക്ഷക സംഘത്തോടെ കണ്ടതോടെ ചീറ്റ പ്രദേശത്ത് നിന്ന് ഓടി മാറി. ഉടൻ തന്നെ ഡോക്റ്റർമാരെ എത്തിച്ചെങ്കിലും 9 മണിയോടെ ചീറ്റ അന്ത്യ ശ്വാസം വലിച്ചു. മരണ കാരണം എന്താണെന്ന് പോസ്റ്റ് മോർട്ടത്തിനു ശേഷം മാത്രമേ കണ്ടെത്താനാകൂ. ഇതോടെ മാർച്ച് മുതൽ ഇതു വരെ ചത്ത ചീറ്റകളുടെ എണ്ണം എട്ടായി. മൂന്നു ദിവസങ്ങൾക്കു മുൻപ് തേജസ് എന്ന ആൺ ചീറ്റയും ചത്തിരുന്നു. ഇണ ചേരുന്നതിനിടെയുണ്ടായ പരിക്കാണ് തേജസിന്‍റെ മരണകാരണമായി കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *