മുഹമ്മദ് റഫി ഓർമ്മദിനവും എസ്. ജാനകി അനുസ്മരണവും

Spread the love

തിരു. പാട്ടിന്റെ കൂട്ടുകാരും മുഹമ്മദ് റഫി ഫൗണ്ടേഷനും വാനമ്പാടികളും തിരുവനന്തപുരം കിഴക്കേകോട്ട ആറ്റുകാൽ പാട്ടരങ്ങിൽ സംഘടിപ്പിച്ച ഇന്ത്യൻ ചലച്ചിത്ര സംഗീതരംഗത്തെ അതുല്യ പ്രതിഭ പത്മശ്രീ മുഹമ്മദ്‌ റഫി ഓർമ്മ ദിനവും പ്രശസ്ത ഗായിക എസ്. ജാനകിയമ്മ അനുസ്മരണവും റഫി ഫൗണ്ടേഷൻ പ്രസിഡന്റ്‌ ബാബ അലക്സാണ്ടറിന്റെ അദ്ധ്യക്ഷതയിൽ ഗായകനും സംഗീത സംവിധായകനുമായ കലാഭാരതി മ്യൂസിക് അക്കാഡമി ഡയറക്ടർ ഷംനാദ് ഭാരത് ഉദ്ഘാടനം ചെയ്തു . രക്ഷാധികാരി ഡോ.ബി. വേണുഗോപാലൻ നായർ മുഖ്യ പ്രഭാഷണം നടത്തി. പിന്നണിഗായിക രാധികാ നായർ ജാനകിയമ്മ അനുസ്മരണം നടത്തി. പാട്ടിന്റെ കൂട്ടുകാർ ജനറൽ സെക്രട്ടറി പനച്ചമൂട് ഷാജഹാൻ, സെക്രട്ടറി നയാസ് ഇല്യാസ്, ,വാനമ്പാടികൾ പ്രസിഡണ്ട് അനിതാമ്മ, സെക്രട്ടറി ഷിബു എന്നിവർ പ്രസംഗിച്ചു . റഫി സാഹബ്, എസ്. ജാനകി എന്നിവരുടെ ഗാനങ്ങൾ ഉൾപ്പെടുത്തിയ ഗാനസന്ധ്യയും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *