ലഹരിക്കെതിരെ പാചല്ലൂർ സ്നേഹസ്പർശം ഓട്ടോ റിക്ഷ ഡ്രൈവേഴ്സ് കൂട്ടായ്‌മ സംഘടിപ്പിച്ച ഓപ്പറേഷൻ തൂഫാൻ ക്യാമ്പയിൻ തിരുവല്ലം SHO ശ്രീ ബിജു ഉത്ഘാടനം ചെയ്തു. തിരുവല്ലം വാർഡ്
ലഹരിക്കെതിരെ പാചല്ലൂർ സ്നേഹസ്പർശം ഓട്ടോ റിക്ഷ ഡ്രൈവേഴ്സ് കൂട്ടായ്‌മ സംഘടിപ്പിച്ച ഓപ്പറേഷൻ തൂഫാൻ ക്യാമ്പയിൻ തിരുവല്ലം SHO ശ്രീ ബിജു ഉത്ഘാടനം ചെയ്തു. തിരുവല്ലം വാർഡ് കൗൺസിലർ പാചല്ലൂർ ഗോപകുമാർ നഗരസഭയുടെ ലഹരി വിരുദ്ധ സന്ദേശം അവതരിപ്പിച്ചു.ഷിബുസേതുനാഥു,ലോട്ടസ് സുജാതൻ തുടങ്ങിയവർ ആശംസകൾ നേർന്നു.. തിരുവല്ലം ബൈപാസിലെ ആക്സിഡന്റ് കേസ് അന്വേഷിച്ചു നിജസ്ഥിതി പുറത്തു കൊണ്ടുവന്ന തിരുവല്ലം ps ലെ പോലീസ് ഉദ്യോഗസ്ഥരെ ചടങ്ങിൽ ആദരിച്ചു.സമിതി പ്രസിഡന്റ് ഹരികുമാർ ആദ്യക്ഷനായ യോഗത്തിൽ സെക്രട്ടറി സുകുമാരൻ നായർ സ്വാഗതവും ശാന്തകുമാർ നന്ദിയും പറഞ്ഞു…

