ദക്ഷിണ വ്യോമസേനാ മേധാവി മുഖ്യമന്ത്രിയെ സന്ദർശിച്ചു

Spread the love

ദക്ഷിണ വ്യോമസേനാ മേധാവി എയർമാർഷൽ ജസ്‌വീർ സിംഗ് മാൻ ഇന്ന് മുഖ്യമന്ത്രി ശ്രീ.വി. ഡി സതീശനെ സന്ദർശിച്ചു.

തിരുവനന്തപുരത്ത് ദക്ഷിണ വ്യോമസേനാ മേധാവിയായി ചുമതലയേറ്റ ശേഷം മുഖ്യമന്ത്രിയുമായുള്ള അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയായിരുന്നു ഇത്.

സൈനിക സേവനത്തിന് കുട്ടികളെയും വിദ്യാർത്ഥികളെയും പ്രചോദിപ്പിക്കുക, വ്യോമശക്തിയെക്കുറിച്ചുള്ള അറിവ് നൽകുക, മാനുഷിക സഹായവും
ദുരന്ത നിവാരണ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുക, രാഷ്ട്രസേവനത്തിൽ സിവിൽ-സൈനിക ഏകോപനം വർദ്ധിപ്പിക്കുക എന്നിവ ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ഫലപ്രദമായ ചർച്ചകൾ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *